സ്പാനിഷ് പരിശീലകൻ കികോ റമിറസ് ഒഡീഷയുടെ പരിശീലകനാകും

Kiko Wslç 1068x712

പുതിയ സീസണായി ഒഡീഷ എഫ് സി പുതിയ പരിശീലകനെ സ്വന്തമാക്കി. സ്പാനിഷ് പരിശീലകനായ കികോ റമിറസാകും ഒഡീഷയുടെ പരിശീലകനാവുക. 50കാരനായ ഫ്രാൻസിസ്കോ റമിറസ് ഗോൺസാലസ് എന്ന കികോ റമിറസ് ഒഡീഷയുമായി കരാർ ഒപ്പുവെച്ചു കഴിഞ്ഞു. ഉടൻ തന്നെ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരും. ഇത്തവണ പ്ലേ ഓഫ് ലക്ഷ്യമിടുന്ന ഒഡീഷ എഫ് സി വലിയ രീതിയിൽ തന്നെയാണ് ഒരുങ്ങുന്നത്.

2019ൽ ഗ്രീക്ക് ക്ലബായ ക്സാന്തിയുടെ പരിശീലകനായ ശേഷം ഇതുവരെ വേറെ ഒരു ക്ലബിന്റെയും ചുമതല കികോ ഏറ്റെടുത്തിരുന്നില്ല. സ്പാനിഷ് ക്ലബായ ജിമ്നാസ്റ്റിക, കാസ്റ്റയോൺ എന്നീ ക്ലബുകളെ ഒക്കെ മുമ്പ് കികോ പരിശീലിപ്പിച്ചിട്ടുണ്ട്. മലാഗ പോലുള്ള ക്ലബുകൾക്കായി കളിച്ചിട്ടുള്ള മുൻ താരം കൂടിയാണ് റമിറസ്.

Previous articleലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് കമന്റേറ്ററായി ദിനേശ് കാര്‍ത്തിക്കും, ഇന്ത്യന്‍ ബൗളര്‍മാര്‍ കസറുമെന്നും താരം
Next articleകൊണ്ടേയെ പരിശീലകനായി എത്തിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിച്ച് ടോട്ടൻഹാം