“ധോണിക്ക് കീഴിൽ ചെന്നൈക്ക് ആയി കളിക്കാൻ ആണ് ആഗ്രഹം”

ഓൾ റൗണ്ടർ ദീപക് ഹൂഡ തനിക്ക് ഐ പി എല്ലിൽ ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കണം എന്നാണ് ആഗ്രഹം എന്ന് പറഞ്ഞു. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട താരമാണ് ഓൾറൗണ്ടർ ദീപക് ഹൂഡ്. പഞ്ചാബ് കിങ്സിന്റെ താരമായിരുന്ന ഹൂഡയെ പഞ്ചാബ് റിലീസ് ചെയ്തിരുന്നു.

“ഇന്ന ടീമിന് കളിക്കണം എന്ന് ഒന്നും ഒരു ഇല്ല, എനിക്ക് കളിക്കണം എന്നേ ഉള്ളൂ. എന്നാൽ വ്യക്തിപരമായി എന്റെ പ്രിയപ്പെട്ട ടീം ചെന്നൈ സൂപ്പർ കിംഗ്സാണ്. എംഎസ് ധോണിക്ക് കീഴിൽ കളിക്കാൻ ആഗ്രഹിക്കുന്ന ഒരു കുട്ടിയെപ്പോലെയാണ് ഞാൻ.” ദീപക് ഹൂഡ പറഞ്ഞു.
Img 20220203 210356

"ഞാൻ എംഎസ് ധോണിയുടെ കടുത്ത ആരാധകനാണ്, അദ്ദേഹത്തിന്റെ നേതൃത്വവും എനിക്കിഷ്ടമാണ്. ഞാൻ അദ്ദേഹത്തോട് പലതവണ സംസാരിച്ചിട്ടുണ്ട്. നേരത്തെയും ഞാൻ ഇന്ത്യൻ ടീമിൽ വന്നപ്പോൾ ധോണി ഭായിയും ഉണ്ടായിരുന്നു അന്നും അദ്ദേഹത്തോട് ഒപ്പം സമയം ചിലവഴിച്ചിട്ടുണ്ട്." ഹൂഡ പറഞ്ഞു. അടുത്ത ആഴ്ചയാണ് ഐ പി എൽ ലേലം.