ലമ്പാർഡിനൊപ്പം ആഷ്ലി കോളും എവർട്ടണിൽ

ചെൽസി ഇതിഹാസം ലമ്പാർഡിന്റെ കോച്ചിങ് സ്റ്റാഫിലേക്ക് മറ്റൊരു ചെൽസി ഇതിഹാസമായ ആഷ്ലി കോൾ ചേർന്നു. എവർട്ടണിൽ ആദ്യ ടീമിന്റെ പരിശീലകനായി ചേരാൻ ആണ് ആഷ്ലി കോൾ സമ്മതിച്ചത്. ലാംപാർഡിനെ കഴിഞ്ഞ ആഴ്ച ആയിരുന്നു എവർട്ടൺ പരിശീലകനായി നിയമിച്ചത്. കോളും ലാംപാർഡും 2006 മുതൽ 2014 വരെ ചെൽസിയിൽ സഹതാരങ്ങളായിരുന്നു

20220203 204401

പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ നിരവധി ട്രോഫികൾ അവർ ഒരുമിച്ച് നേടിയിട്ടുണ്ട്. 41-കാരനായ മുൻ ലെഫ്റ്റ് ബാക്ക് ലമ്പാർഡ് ഡാർബി കൗണ്ടി പരിശീലകനായിരിക്കെ അവിടെ കളിക്കുകയും ചെയ്തിരുന്നു. കോൾ ഇപ്പോൾ ഇംഗ്ലണ്ട് അണ്ടർ-21-ന്റെ അസിസ്റ്റന്റ് കോച്ച് കൂടിയാണ്. ആ ജോലി അദ്ദേഹം ഉപേക്ഷിക്കില്ല.