വിജയ വഴിയിൽ തിരിച്ചെത്താൻ സിറ്റി ഇന്ന് ന്യൂകാസിലിനെതിരെ

വോൾവ്സിനെതിരെ അപ്രതീക്ഷിത സമനില വഴങ്ങിയ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ന്യൂ കാസിലിനെതിരെ ഇറങ്ങും. സിറ്റിയുടെ മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം കിക്കോഫ്. ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് കളി ആരംഭിക്കുക.

വിവാദ തീരുമാനങ്ങളിൽ വിജയം നിഷേധികപെട്ടെങ്കിലും വോൾവ്സിനെതിരെ മുന്നേറ്റ നിര ഗോൾ കണ്ടെത്താത്തത് ഗാർഡിയോളക്ക് നഷ്ടപ്പെടുത്തിയത് 2 പോയിന്റാണ്. ചെൽസികെതിരെ തീർത്തും പ്രതിരോധ ഫുട്ബോൾ കളിച്ചു വിമർശനങ്ങൾ നേരിട്ടെങ്കിലും ഇന്നും അതേ ശൈലി തന്നെയാവും ബെനീറ്റസ് പിന്തുടരുക.

ന്യൂ കാസിൽ നിരയിലേക്ക് ക്യാപ്റ്റൻ ജമാൽ ലസെൽസ്‌പരിക്ക് മാറി തിരിച്ചെത്തും. ചെൽസികെതിരെ ലോൺ വ്യവസ്ഥ കാരണം കളിക്കാതിരുന്ന കെന്നടിയും ടീമിൽ തിരിച്ചെത്തും. വോൾവ്സിനെതിരെ ഇറങ്ങിയ ടീമിൽ സിറ്റിക്ക് കാര്യമായ പരിക്കോ സസ്പെൻഷനോ ഇല്ല.

Previous articleകുതിപ്പ് തുടരാൻ ക്ളോപ്പും സംഘവും ഇന്ന് ലെസ്റ്ററിൽ
Next articleAWES കപ്പ് ഗോകുലത്തിന്റെ ആദ്യ അങ്കം ഇന്ന്