തുടക്കം ഗംഭീരം!! മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ അടിച്ചു കൂട്ടിയത് 12 ഗോളുകൾ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾക്ക് ആദ്യ ലീഗ് മത്സരത്തിൽ തന്നെ വമ്പൻ ജയം. ഇന്നലെ ആസ്റ്റൺ വില്ലയെ എവേ മത്സരത്തിൽ നേരിട്ട മാഞ്ചസ്റ്റർ എതിരില്ലാത്ത 12 ഗോളുകൾക്കാണ് വിജയിച്ചത്. 13 വർഷങ്ങൾക്ക് ശേ ഈ വർഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ഫുട്ബോൾ ടീം പുനരാരംഭിച്ചത്. ഇപ്പോൾ ഇംഗ്ലീഷ് വനിതാ ലീഗിന്റെ സെക്കൻഡ് ഡിവിഷനിലാണ് യുണൈറ്റഡ് കളിക്കുന്നത്.

യുണൈറ്റഡിനായി ജെസ് സിഗ്വേർത് ഇന്ന് അഞ്ചു ഗോളുകളാണ് നേടിയത്. കേർസി ഹാൻസ്റ്റൺ, ലോറൻ ജെയിംസ് എന്നുവർ ഇരട്ട ഗോളുകളും, ഗ്രീൻ, സെലം, എല്ല ടൂണെ എന്നിവർ ഒരോ ഗോൾ വീതവും ഇന്നലെ സ്കോർ ചെയ്തു.

Advertisement