കോഴിക്കോട് ഗോളില്ലാത്ത ആദ്യ പകുതി

- Advertisement -

കോഴിക്കോട് നടക്കുന്ന ഗോകുലം കേരള എഫ് സിയും മിനേർവ പഞ്ചാബു തമ്മിലുള്ള മത്സരം ആദ്യ പകുതി കഴിയുമ്പോൾ ഗോൾ രഹിതമായി തുടരുന്നു. ഇരു ടീമുകളും കാര്യമായ അവസരങ്ങൾ ഒന്നും ആദ്യ പകുതിയിൽ സൃഷ്ടിച്ചില്ല. പത്ത് മിനുട്ടോളം ഫ്ലഡ് ലൈറ്റ് അണഞ്ഞു പോയതിനാൽ കളി തടസ്സപ്പെട്ടതും കളിയുടെ രസം കൊല്ലിയായി.

ആദ്യ പകുതിയുടെ അവസാന നിമിഷം മിനേർവയുടെ എഡാഫെയ്ക്ക് ലഭിച്ച അവസരമായിരുന്നു കളിയിലെ ഏക ഓപൺ ചാൻസ്. അത് ഹെഡ് ചെയ്ത് ലക്ഷ്യത്തിൽ എത്തിക്കാൻ അദ്ദേഹത്തിന് ആയില്ല. ഫിസിക്കൽ പോരാട്ടം കണ്ട ആദ്യ പകുതിയിൽ പാസുകളിലൂടെ മുന്നേറുന്ന പതിവ് ഗോകുലം ശൈലി കാണാൻ കഴിഞ്ഞില്ല. ജർമ്മനെയും സുഹൈറിനെയും ഒക്കെ പ്രതിരോധിക്കുന്നതിൽ മിനേർവ ആദ്യ പകുതിയിൽ വിജയിച്ചു. രണ്ടാം പകുതിയിൽ കളി മാറും എന്ന പ്രതീക്ഷയിലാണ് ഗോകുലം ആരാധകർ.

Advertisement