ടെസ്റ്റ് ക്രിക്കറ്റ് കളിക്കണം, ഐപിഎലില്‍ വര്‍ക്ക്ലോഡ് മാനേജ്മെന്റ് നടത്തി ഇംഗ്ലണ്ട് ടൂറിന് തയ്യാറെടുക്കാന്‍ ശ്രമിക്കും – ഭുവനേശ്വര്‍ കുമാര്‍

Sports Correspondent

തനിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ വീണ്ടും സജീവമാകണമെന്ന് പറഞ്ഞ് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. കഴിഞ്ഞ ഐപിഎലിനിടെ പരിക്കേറ്റ താരം നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരികെ എത്തി ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം ആണ് പരമ്പരയില്‍ ഉടനീളം പുറത്തെടുത്തത്.

താന്‍ റെഡ് ബോള്‍ ക്രിക്കറ്റ് വേണ്ടെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഐപിഎലില്‍ താന്‍ വര്‍ക്ക്ലോഡ് മാനേജ്മെന്റിന് വിധേയനാകുമെന്നും അത് വഴി തനിക്ക് ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഫിറ്റ്നെസ്സ് നിലനിര്‍ത്തുവാന്‍ ശ്രമിക്കുമെന്നും ഭുവനേശ്വര്‍ കുമാര്‍ വ്യക്തമാക്കി. തനിക്ക് ക്രിക്കറ്റിന്റെ ഏറ്റവും വലിയ ഫോര്‍മാറ്റ് കളിക്കണമെന്നും ഇംഗ്ലണ്ട് പരമ്പരയ്ക്കും മറ്റു പ്രധാന ടെസ്റ്റ് പരമ്പരകള്‍ക്കുമായി ഫിറ്റ്നെസ്സ് നിലനിര്‍ത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കി.