“സാം കറന്റെ ഇന്നിങ്സ് ധോണിയുടെ ഒപ്പം കളിച്ചതിന്റെ ഗുണം”

ഇന്നലെ ഇന്ത്യയെ വിറപ്പിച്ച ഇന്നിങ്സ് ആയിരുന്നു ഇംഗ്ലീഷ് യുവതാരം സാം കറനിൽ നിന്ന് കണ്ടത്. വാലറ്റത്തിനൊപ്പം നിന്ന് പൊരുതിയ സാം കറൻ ഇംഗ്ലണ്ടിനെ വിജയത്തിന് അടുത്ത് വരെ എത്തിക്കുകയും ചെയ്തു. 83 പന്തിൽ നിന്ന് പുറത്താകെ 95 റൺസ് എടുത്ത് നിന്ന സാം കറന്റെ ഇന്നിങ്സ് ധോണിയെ തന്നെ ഓർമ്മിപ്പിച്ചു എന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബട്ലർ പറഞ്ഞു. ഈ ഇന്നുങ്സിനു ശേഷം സാമിന് ധോണിയോട് സംസാരിക്കേണ്ടി വരാം എന്ന് ജോസ് ബട്ലർ പറഞ്ഞു.

ധോണിയുടെ ഇന്നിങ്സിന്റെ ഒരു രീതി ആയിരുന്നു ഇന്നലെ കറനിൽ നിന്ന് കണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. ധോണി എത്ര വലിയ ഫിനിഷർ ആണെന്ന് എല്ലാവർക്കും അറിയാം. ധോണിയെ പോലൊരു താരത്തിന്റെ കൂടെ ഇംഗ്ലീഷ് യുവതാരങ്ങൾക്ക് ഡ്രസിംഗ് റൂം പങ്കിടാൻ കഴിയുന്നതും ധോണിയിൽ നിന്ന് പഠിക്കാൻ കഴിയുന്നതും വലിയ കാര്യമാണെന്ന് ബട്ലർ പറഞ്ഞു. കഴിഞ്ഞ സീസൺ ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ അപൂർവ്വം ചില പോസിറ്റീവുകളിൽ ഒന്നായിരുന്നു സാം കറൻ.