അജയ് താക്കൂര്‍ മിന്നിത്തിളങ്ങിയിട്ടും വിജയം തുടര്‍ക്കഥയാക്കി ഡല്‍ഹി, തലൈവാസിനെയും വീഴ്ത്തി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രൊ കബഡി ലീഗില്‍ വിജയത്തുടര്‍ച്ചയുമായി ദബാംഗ് ഡല്‍ഹി. ഇന്നലെ ഒരു പോയിന്റിനു ബെംഗളൂരുവിനെ വീഴ്ത്തിയ ഡല്‍ഹി ഇന്ന് മറ്റൊരു ദക്ഷിണേന്ത്യന്‍ ടീമായ തമിഴ് തലൈവാസിനെയാണ് കീഴടക്കിയത്. ഇന്നലെ തലനാരിഴയ്ക്കാണ് കടന്ന് കൂടിയതെങ്കില്‍ ഇന്ന് ഡല്‍ഹി 4 പോയിന്റ് വ്യത്യാസത്തില്‍ 37-33 എന്ന സ്കോറിനാണ് വിജയം സ്വന്തമാക്കിയത്. ഇടവേള സമയത്ത് ഡല്‍ഹി 16-11നു മുന്നിലായിരുന്നു.

ദബാംഗ് ഡല്‍ഹിയ്ക്കായി ക്യാപ്റ്റന്‍ മെറാജ് ഷെയ്ഖ് 9 പോയിന്റും നവീന്‍ കുമാര്‍ 8 പോയിന്റും നേടിയപ്പോള്‍ തമിഴ് തലൈവാസിനായി അജയ് താക്കൂര്‍ 14 പോയിന്റുമായി മത്സരത്തിലെ തന്നെ ടോപ് സ്കോററായി. സുകേഷ് ഹെഗ്ഡേ, അതുല്‍ എംഎസ് എന്നിവര്‍ ടീമിനായി വീതം പോയിന്റ് നേടി.

അജയ് താക്കൂറിന്റെ കരുത്തില്‍ റെയിഡിംഗില്‍ തലൈവാസ് 24-18നു മുന്നിട്ട് നിന്നപ്പോള്‍ പ്രതിരോധത്തില്‍ 10-4നു മേല്‍ക്കൈ ദബാംഗ് ഡല്‍ഹിയ്ക്കായിരുന്നു. രണ്ട് തവണ ഡല്‍ഹി തലൈവാസിനെ ഓള്‍ഔട്ട് ആക്കിയപ്പോള്‍ തലൈവാസിനു ഒരു തവണ എതിരാളികളെ ഓള്‍ഔട്ട് ആക്കാനായി. അധിക പോയിന്റുകളില്‍ 5-3നു ദബാംഗ് ഡല്‍ഹി മേല്‍ക്കൈ നേടി.