ടൗൺ എഫ് സി തൃക്കരിപ്പൂരിനെ പെനാൾട്ടിയിൽ വീഴ്ത്തി ലക്കി സോക്കർ ആലുവ

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന മത്സരത്തിൽ എഫ് സി തൃക്കരിപ്പൂരിന് പരാജയം. ഇന്ന് ലക്കി സോക്കർ ആലുവ ആണ് എഫ് സി തൃക്കരിപ്പൂരിനെ തോൽപ്പിച്ചത്. കളി നിശ്ചിത സമയത്ത് 1-1 എന്ന നിലയിലായിരുന്നു. പെനാൾട്ടിയി ഷൂട്ടൗട്ടിലാണ് അവസാനം ലക്കി സോക്കർ വിജയിച്ചത്. എഫ് സി തൃക്കരിപ്പൂരിന്റെ സീസണിലെ ആദ്യ വിജയമാണിത്.

നാളെ എടത്തനാട്ടുകരയിൽ സബാൻ കോട്ടക്കൽ ജവഹർ മാവൂരിനെ നേരിടും.