സാനിയ മിർസ ക്വാർട്ടറിൽ

20210823 124343

ഇന്ത്യൻ താരം സാനിയ മിർസയും അമേരിക്കൻ താരമായ ക്രിസ്റ്റീന മക്ഹെയ്‌ലും ക്ലീവ്‌ലാൻഡ് ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ പ്രവേശിച്ചു. ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ ഒക്‌സാന കലാഷ്നികോവ- ആൻഡ്രിയ മിറ്റു സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് ആണ് ക്വാർട്ടർ പ്രവേശനം. 6-3 6-2 എന്ന സ്കോറിനാണ് ഇന്തോ-അമേരിക്കൻ ജോഡി വനിതാ ഡബിൾസ് പ്രീ ക്വാർട്ടർ മത്സരം വിജയിച്ചത്. ഈ ടൂർണമെന്റ് കഴിഞ്ഞാൽ സാനിയ യു എസ് ഓപ്പണിൽ പങ്കെടുക്കും. കഴിഞ്ഞയാഴ്ച സിൻസിനാറ്റി മാസ്റ്റേഴ്സിൽ സാനിയ മിർസ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.

Previous articleമലേഷ്യൻ മധ്യനിര താരത്തെ ഒഡീഷ സ്വന്തമാക്കി
Next articleശഖീരി ഇനി ലിയോൺ താരം