ശഖീരി ഇനി ലിയോൺ താരം

Img 20210823 123942

ലിവർപൂൾ താരം ശഖീരി ഇനി ഫ്രഞ്ച് ക്ലബായ ലിയോണിൽ കളിക്കും. ശഖീരി കരാർ ഒപ്പിടാൻ ആയി ഫ്രാൻസിൽ എത്തിയിരിക്കുകയാണ്. താരം ഇന്ന് മെഡിക്കൽ പൂർത്തിയാക്കും. ലിയോണിൽ 2024വരെയുള്ള കരാർ ശഖീരിക ഒപ്പുവെക്കും. 12 മില്യൺ യൂറോയോളം ആകും ട്രാൻസ്ഫർ തുക.

ഇറ്റാലിയ ക്ലബായ ലാസിയോ അടക്കം ശഖീരിക്ക് വേണ്ടി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും താരം അവസാനം ഫ്രാൻസ് തിരഞ്ഞെടുക്കുക ആയിരുന്നു. ക്ലബ് വിടാൻ അനുവദിക്കണം എന്ന് ലിവർപൂളിനോട് ശഖീരി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. 29കാരൻ അവസാന മൂന്ന് വർഷമായി ലിവർപൂളിനൊപ്പം ഉള്ള താരമാണ്. കഴിഞ്ഞ മൂന്ന് സീസണുകളിൽ സ്ഥിരമായി കളിക്കാൻ ആയിട്ടില്ല എന്നതാണ് താരം ക്ലബ് വിടാൻ ശ്രമിക്കാനുള്ള കാരണം.

Previous articleസാനിയ മിർസ ക്വാർട്ടറിൽ
Next articleടെർ സ്റ്റേഗൻ അടുത്ത ആഴ്ച ബാഴ്സലോണക്കായി ഇറങ്ങും