മിയാമി ഓപ്പൺ സെമിയിലേക്ക് മുന്നേറി നയോമി ഒസാക്ക

കരിയറിൽ ആദ്യമായി മിയാമി ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി നയോമി ഒസാക്ക. സീഡ് ചെയ്യാത്ത ഒസാക്ക ക്വാർട്ടർ ഫൈനലിൽ ഒമ്പതാം സീഡ് ഡാനിയേൽ കോളിൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ആണ് സെമിയിൽ എത്തിയത്. 6-2, 6-1 എന്ന സ്കോറിന് ആയിരുന്നു ഒസാക്കയുടെ ജയം. മത്സരത്തിൽ 13 ഏസുകൾ ഉതിർത്ത ജപ്പാൻ താരം 5 തവണയാണ് അമേരിക്കൻ താരത്തെ ബ്രൈക്ക് ചെയ്തത്.

അതേസമയം 22 സീഡ് സ്വിസ് താരം ബെലിന്ത ബെനചിചും സെമിഫൈനലിൽ എത്തി. സീഡ് ചെയ്യാത്ത ഓസ്‌ട്രേലിയൻ താരം ദാരിയ സാവിലിനെ 6-1, 6-2 എന്ന സ്കോറിന് ആണ് സ്വിസ് താരം തകർത്തത്. മത്സരത്തിൽ ഒരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 6 തവണ എതിരാളിയെ സ്വിസ് താരം ബ്രൈക്ക് ചെയ്തു. സെമിയിൽ ഒസാക്ക ആണ് സ്വിസ് താരത്തിന്റെ എതിരാളി.