20-20 ക്രിക്കറ്റിൽ 250 വിക്കറ്റുകൾ തികച്ചു ചഹാൽ

20-20 ക്രിക്കറ്റിൽ 250 വിക്കറ്റുകൾ തികച്ചു രാജസ്ഥാൻ റോയൽസിന്റെ ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹാൽ. ഇന്നലെ നടന്ന മത്സരത്തിൽ സൺ റൈസസ് ഹൈദരബാദിന് എതിരെ മൂന്നു വിക്കറ്റുകൾ ആണ് താരം നേടിയത്.

20-20 ക്രിക്കറ്റിൽ 250 വിക്കറ്റുകൾ എന്ന നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമാണ് ചഹാൽ. പിയൂഷ് ചൗള, രവിചന്ദ്രൻ അശ്വിൻ, അമിത് മിശ്ര എന്നിവർ ആണ് ചഹാലിന് മുമ്പ് ഈ നേട്ടം കൈവരിച്ച ഇന്ത്യൻ താരങ്ങൾ. നിലവിൽ 20-20 ക്രിക്കറ്റിൽ 270 വിക്കറ്റുകൾ നേടിയ പിയൂഷ് ചൗള ആണ് ഇന്ത്യൻ ബോളർമാരിൽ വിക്കറ്റ് വേട്ടയിൽ ഒന്നാമത്.