ഇന്ത്യൻ വെൽസ് ജയിച്ചു ഇഗ ലോക രണ്ടാം നമ്പർ റാങ്കിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഡബ്യു.ടി.എ 1000 ൽ ഇന്ത്യൻ വെൽസ് കിരീടം ഉയർത്തി പോളണ്ടിന്റെ മൂന്നാം സീഡ് ഇഗ സ്വിയറ്റക്. ഫൈനലിൽ ആറാം സീഡ് ആയ ഗ്രീക്ക് താരം മരിയ സക്കാരിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇഗ തകർത്തത്. 6-4, 6-1 എന്ന സ്കോറിന് അനായാസ ജയം നേടിയ ഇഗ ലോക രണ്ടാം റാങ്കിലും എത്തി. മത്സരത്തിൽ മൂന്നു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 6 തവണയാണ് ഇഗ ബ്രൈക്ക് ചെയ്തത്.

20220321 092422

കരിയറിലെ അഞ്ചാം കിരീടം ആണ് ഇഗക്ക് ഇത്. തുടർച്ചയായ രണ്ടാം ഡബ്യു.ടി.എ 1000 കിരീടവും. ഇത് മൂന്നാം ഡബ്യു.ടി.എ 1000 കിരീടം കൂടിയാണ് ഇഗക്ക്. സീസണിൽ കളിച്ച 23 കളികളിൽ 20 തിലും ജയിച്ച ഇഗ ഫൈനലിൽ തുടർച്ചയായ 10 സെറ്റുകൾ ആണ് ജയിച്ചത്. കഴിഞ്ഞ 11 കളികളിലും ജയം കണ്ട ഇഗ 20 വയസ്സിനു ഇടയിൽ ഗ്രാന്റ് സ്‌ലാം അടക്കം നേടിയ നേട്ടങ്ങൾ വളരെ വലുത് തന്നെയാണ്.