ആശങ്കയായി നദാലിന് പരിക്ക്

സീസണിൽ ഉജ്ജ്വല ഫോമിൽ കളിച്ച റാഫേൽ നദാലിന് ആശങ്കയായി പരിക്ക്. 2022 ൽ 20 മത്സരങ്ങൾക്ക് ശേഷം ആദ്യമായി ഇന്ത്യൻ വെൽസ് ഫൈനലിൽ പരാജയപ്പെട്ട നദാൽ താൻ വേദന കടിച്ചമർത്തിയാണ് കളിച്ചത് എന്നു പിന്നീട് പറഞ്ഞിരുന്നു. പലപ്പോഴും വൈദ്യസഹായവും നദാൽ തേടിയിരുന്നു.

Img 20220321 Wa0059

2019 ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിന് ശേഷം 11 ഫൈനലുകൾക്ക് ശേഷം ഇത് ആദ്യമായാണ് നദാൽ ഒരു ഫൈനൽ മത്സരത്തിൽ തോൽവി വഴങ്ങുന്നത്. കഴിഞ്ഞ സീസണിൽ കൈവിട്ട തന്റെ ഫ്രഞ്ച് ഓപ്പൺ കിരീടം ഈ സീസണിൽ ലക്ഷ്യം വക്കുന്ന നദാലിന് ഈ പരിക്ക് ആശങ്ക തന്നെയാണ് നൽകുന്നത്. പരിക്കിൽ നിന്നു തിരിച്ചു വന്നായിരുന്നു ഈ സീസണിൽ നദാൽ ഓസ്‌ട്രേലിയൻ ഓപ്പൺ ജയിച്ചത്.