അനായാസം!! എമ്മ റഡുകാനു വിംബിൾഡൺ മൂന്നാം റൗണ്ടിൽ

Newsroom

ബ്രിട്ടീഷ് താരം എമ്മ റഡുകാനു വിംബിൾഡൺ വനിതാ സിംഗിൾസിൽ മൂന്നാം റൗണ്ടിൽ. ഇന്ന് എലിസ് മെർട്ടെൻസിനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് എമ്മ ജയിച്ചത്. ആകെ മൂന്ന് ഗെയിം മാത്രമാണ് യുവതാരം നഷ്ടപ്പെടുത്തിയത്. 6-1, 6-2 എന്ന സ്കോറിന് ആയിരുന്നു വിജയം.

Picsart 24 07 04 00 30 58 176

പരിക്ക് മാറാനുള്ള ശസ്ത്രക്രിയകളെത്തുടർന്ന് കഴിഞ്ഞ വർഷത്തെ വിംബിൾഡൺ ടൂർണമെൻ്റ് എമ്മക്ക് നഷ്ടമായിരുന്നു. 21കാരി വെറും ഒരു മണിക്കൂറും 17 മിനിറ്റും കൊണ്ടാണ് ഇന്ന് വിജയിച്ചത്. അടുത്ത റൗണ്ട മരിയ സക്കാരിയെ ആകും എമ്മയുടെ എതിരാളി. 2021 ലെ യുഎസ് ഓപ്പൺ കിരീടത്തിലേക്കുള്ള യാത്രയിൽ റഡുകാനു സെമിയിൽ സക്കാരിയെ ആയിരുന്നു തോൽപ്പിച്ചത്. അതിനു ശേഷം ഇരുവരും ഏറ്റുമുട്ടിയിട്ടില്ല.