ഒന്നാം സീഡിനെ തകർത്തു വനിത ഡബിൾസ് കിരീടം നേടി ക്രജികോവ, സിനികോവ സഖ്യം!

വിംബിൾഡണിൽ വനിത ഡബിൾസിൽ കിരീടം ഉയർത്തി രണ്ടാം സീഡ് ചെക് റിപ്പബ്ലിക്കിന്റെ ബാർബൊറ ക്രജികോവ, കാതറിന സിനികോവ സഖ്യം. ഒന്നാം സീഡ് ആയ ചൈനീസ്, ബെൽജിയം സഖ്യമായ ഷാങ്, എൽസി മെർട്ടൻസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ചെക് സഖ്യം തകർത്തത്. രണ്ടു സെറ്റുകളിൽ നാലു തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ചെക് ടീം 6-2, 6-4 എന്ന സ്കോറിന് ആണ് ജയം കണ്ടത്.

20220711 000533

ഇരുവരും ഒന്നിച്ചു നേടുന്ന അഞ്ചാം ഗ്രാന്റ് സ്‌ലാം കിരീടം ആണ് ഇത്. ഇത് രണ്ടാം തവണയാണ് ചെക് സഖ്യം വിംബിൾഡൺ കിരീടം ഉയർത്തുന്നത്. വനിത വിഭാഗം സിംഗിൾസിൽ ഫ്രഞ്ച് ഓപ്പൺ കിരീടം മുമ്പ് നേടിയ ബാർബൊറ ക്രജികോവയുടെ ഒമ്പതാം ഗ്രാന്റ് സ്‌ലാം കിരീട നേട്ടം കൂടിയാണ് ഇത്. വനിത വിഭാഗം ഡബിൾസിൽ ലോകത്തിലെ ഏറ്റവും മികച്ച ടീം ആയ ചെക് ടീം ആണ് കഴിഞ്ഞ 6 ഗ്രാന്റ് സ്‌ലാമുകളിൽ മൂന്നു എണ്ണത്തിലും കിരീടം ഉയർത്തിയത്.