ആദ്യമായി ഗ്രാന്റ് സ്‌ലാം നാലാം റൗണ്ടിലേക്ക് മുന്നേറി ബ്രാണ്ടൻ നാകശിമ അടക്കമുള്ള യുവതാരങ്ങൾ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

വിംബിൾഡൺ നാലാം റൗണ്ടിലേക്ക് മുന്നേറി അമേരിക്കയുടെ ഇരുപതുകാരൻ ബ്രാണ്ടൻ നാകശിമ. കൊളംബിയൻ താരം ഡാനിയേൽ ഗാലനെ 6-4, 6-4, 6-1 എന്ന നേരിട്ടുള്ള സ്കോറിന് ആണ് കഴിവുള്ള അമേരിക്കൻ യുവതാരം തകർത്തത്. കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം പ്രീ ക്വാർട്ടർ ആണ് താരത്തിന് ഇത്. നാലു തവണയാണ് എതിരാളിയെ നാകശിമ മത്സരത്തിൽ ബ്രൈക്ക് ചെയ്തത്. സ്ലോവാക്യൻ താരം അലക്‌സ് മോൽകാനെയെ 6-4, 6-1, 7-6 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത ടെയിലർ ഫ്രിറ്റ്സും വിംബിൾഡൺ നാലാം റൗണ്ടിലേക്ക് മുന്നേറി. ബ്രിട്ടീഷ് താരം ലിയാം ബ്രോഡിയെ 6-3, 6-4, 7-5 എന്ന സ്കോറിന് തകർത്ത ഓസ്‌ട്രേലിയൻ താരവും 19 സീഡും ആയ അലക്‌സ് ഡിമിനോറും നാലാം റൗണ്ട് ഉറപ്പിച്ചു. ആദ്യ ഗ്രാന്റ് സ്‌ലാം നാലാം റൗണ്ട് ആണ് ഓസ്‌ട്രേലിയൻ താരത്തിന് ഇത്.

20220703 005654
20220703 010353

ഫ്രഞ്ച് താരം റിച്ചാർഡ് ഗാസ്ഗറ്റിനെ 7-5, 2-6, 7-6, 6-1 എന്ന സ്കോറിന് തോൽപ്പിച്ചു ഡച്ച് താരവും 21 സീഡും ആയ വാൻ ദ സാന്ദ്ഷെൽപ്പും നാലാം റൗണ്ടിലേക്ക് മുന്നേറി. മത്സരത്തിൽ 20 ഏസുകൾ ആണ് ഡച്ച് താരം ഉതിർത്തത്. അമേരിക്കൻ താരവും 29 സീഡും ആയ ജെൻസൻ ബ്രൂക്സ്ബിയെ 6-2, 6-3, 1-6, 6-4 എന്ന സ്കോറിന് നാലു സെറ്റ് പോരാട്ടത്തിൽ വീഴ്ത്തി ചിലിയൻ താരം ക്രിസ്റ്റിയൻ ഗാരിനും നാലാം റൗണ്ടിലേക്ക് മുന്നേറി. അമേരിക്കൻ താരം ജാക് സോക്കിനെ അഞ്ചു സെറ്റ് പോരാട്ടത്തിൽ വീഴ്ത്തി ഓസ്‌ട്രേലിയൻ താരം ജേസൻ കുബ്ലർ കരിയറിൽ ആദ്യമായി ഗ്രാന്റ് സ്‌ലാം പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. 6-2, 4-6, 5-7, 7-6, 6-3 എന്ന സ്കോറിന് ആയിരുന്നു യുവ ഓസ്‌ട്രേലിയൻ താരത്തിന്റെ ജയം.