ഇറ്റാലിയൻ താരത്തെ അനായാസം തകർത്തു നദാൽ വിംബിൾഡൺ നാലാം റൗണ്ടിൽ

വിംബിൾഡൺ നാലാം റൗണ്ടിൽ അനായാസ ജയവും ആയി രണ്ടാം സീഡ് റാഫേൽ നദാൽ വിംബിൾഡൺ നാലാം റൗണ്ടിൽ. 27 സീഡ് ഇറ്റാലിയൻ താരം ലോറൻസോ സൊനേഗോക്ക് നദാലിന് ഒരു വെല്ലുവിളി പോലും ആവാൻ ആയില്ല. ആദ്യ രണ്ടു സെറ്റുകളിൽ നദാലിന്റെ സമഗ്ര ആധിപത്യം ആണ് കാണാൻ ആയത്. ആദ്യ സെറ്റ് നദാൽ 6-1 നു അനായാസം നേടി. തുടർന്ന് രണ്ടാം സെറ്റ് 6-2 നു നേടിയ നദാൽ മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി.

20220703 013814

മൂന്നാം സെറ്റിൽ തുടക്കത്തിൽ തന്നെ നദാൽ ബ്രൈക്ക് കണ്ടത്തി. എന്നാൽ ഇടക്ക് മഴ എത്തിയപ്പോൾ സെന്റർ കോർട്ടിന്റെ റൂഫ് അടച്ചപ്പോൾ ഇടവേളക്ക് ശേഷം തിരിച്ചു വന്ന സൊനേഗോ ബ്രൈക്ക് തിരിച്ചു പിടിച്ചു. എന്നാൽ തൊട്ടടുത്ത് തന്നെ ബ്രൈക്ക് തിരിച്ചു പിടിച്ച നദാൽ സെറ്റ് 6-4 നു നേടി പ്രീ ക്വാർട്ടർ ഉറപ്പിച്ചു. 2022 ൽ ഓസ്‌ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ ഇതിനകം നേടിയ കലണ്ടർ സ്‌ലാം ലക്ഷ്യം വക്കുന്ന നദാലിന് ഈ ജയം വലിയ ഊർജ്ജം ആണ് നൽകുക. നാലാം റൗണ്ടിൽ ഡച്ച് താരം വാൻ ദ സാന്ദ്ഷെൽപ് ആണ് നദാലിന്റെ എതിരാളി.