ചരിത്രം എഴുതി മറ്റെയോ ബരെറ്റിനി, വിംബിൾഡൺ ഫൈനലിൽ എത്തുന്ന ആദ്യ ഇറ്റാലിയൻ താരം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ കപ്പ് ഫൈനൽ നേട്ടത്തിന് പുറമെ ഇറ്റാലിയൻ കായിക രംഗത്തിന് പൊതുവെ നല്ല ദിനങ്ങൾ ആണ്. ടെന്നീസിൽ പുതു വിപ്ലവം തന്നെയാണ് അവർ നടത്തുന്നത്. ഇപ്പോൾ ഇതാ ഇറ്റാലിയൻ ഒന്നാം നമ്പർ താരവും ഏഴാം സീഡും ആയ മറ്റെയോ ബരെറ്റിനി വിംബിൾഡൺ ഫൈനലിൽ എത്തുന്ന ആദ്യ ഇറ്റാലിയൻ താരമായി മാറി. 1976 നു ശേഷം ഒരു ഗ്രാന്റ് സ്‌ലാം ഫൈനലിൽ എത്തുന്ന ആദ്യ ഇറ്റാലിയൻ പുരുഷ താരം കൂടിയായി ബരെറ്റിനി ഇതോടെ മാറി. കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം സെമിഫൈനൽ കളിക്കാൻ ഇറങ്ങിയ പോളണ്ട് താരം ഉമ്പർട്ട് ഹുർകാഷിനെ നാലു സെറ്റിൽ മറികടന്നാണ് ബരെറ്റിനി സെമിയിൽ ജയം കണ്ടത്. മത്സരത്തിൽ 22 ഏസുകൾ ആണ് ഇറ്റാലിയൻ താരം ഉതിർത്തത്. മൂന്നാം സെറ്റ് ടൈബ്രേക്കറിൽ കൈവിട്ടത് ഒഴിച്ചാൽ വഴങ്ങിയ 2 ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ച് മത്സരത്തിൽ ബ്രൈക്ക് വഴങ്ങാത്ത താരം ഹുർകാഷിനെ 6 തവണയാണ് ബ്രൈക്ക് ചെയ്തത്.

ആദ്യ സെറ്റിൽ 6-3 നു ജയം കണ്ട ബരെറ്റിനി രണ്ടാം സെറ്റിൽ ഒരു പോയിന്റ് പോലും എതിരാളിക്ക് നൽകിയില്ല. 6-0 നു സെറ്റ് നേടിയ ഇറ്റാലിയൻ താരം മത്സരം വെറും ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിൽ ഇരു താരങ്ങളും സർവീസ് കൈവിടാൻ തയ്യാറായിരുന്നപ്പോൾ സെറ്റ് ടൈബ്രേക്കറിലേക്ക്. ടൈബ്രേക്കറിൽ മത്സരത്തിൽ തന്റെ ആദ്യ സെറ്റ് ജയിച്ച പോളണ്ട് താരം പ്രതീക്ഷ നിലനിർത്തി. എന്നാൽ നാലാം സെറ്റിൽ ആദ്യമെ തന്നെ ബ്രൈക്ക് കണ്ടത്തിയ ഇറ്റാലിയൻ താരം സെറ്റ് 6-4 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. ആദ്യ ഗ്രാന്റ് സ്‌ലാം കിരീടത്തിനു, 45 വർഷങ്ങൾക്ക് ശേഷമുള്ള ഒരു ഇറ്റാലിയൻ താരത്തിന്റെ ഗ്രാന്റ് സ്‌ലാം കിരീടത്തിനു ഇനി നീളം ഒരു മത്സരം മാത്രം. ഫൈനലിൽ ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ച്, ഡെന്നിസ് ഷപോവലോവ് മത്സര വിജയിയെ ആവും ബരെറ്റിനി നേരിടുക.