പാക്കിസ്ഥാന്‍ വനിതകള്‍ക്ക് ബാറ്റിംഗ് തകര്‍ച്ച, 120 റൺസിന് ഓള്‍ഔട്ട്

Westindieswomen

വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ 120 റൺസിന് ഓള്‍ഔട്ട് ആയി പാക്കിസ്ഥാന്‍. ഇന്ന് ആന്റിഗ്വയിലെ മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 37 റൺസ് നേടിയ മുനീബ അലി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ നിദ ദാര്‍(20), ആലിയ റിയാസ്(26), ഒമൈമ സൊഹൈൽ(19) എന്നിവരാണ് റൺസ് കണ്ടെത്തിയ മറ്റു താരങ്ങള്‍.

വെസ്റ്റിന്‍ഡീസിന് വേണ്ടി വേണ്ടി അനീസ് മുഹമ്മദ് നാലും കരിഷ്മ രാംഹരാക്, ഹെയിലി മാത്യൂസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Previous articleജോഷുവ കിംഗ് ഇനി വാറ്റ്ഫോർഡിനൊപ്പം
Next articleചരിത്രം എഴുതി മറ്റെയോ ബരെറ്റിനി, വിംബിൾഡൺ ഫൈനലിൽ എത്തുന്ന ആദ്യ ഇറ്റാലിയൻ താരം