400 റൺസ് നേടേണ്ട പിച്ചിലാണ് 140ന് ടീം പുറത്തായത്, പാക്കിസ്ഥാന്റെ പ്രകടനത്തെ വിമര്‍ശിച്ച് റമീസ് രാജ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിന്റെ പുതുമുഖ നിരയ്ക്കെതിരെ തകര്‍ന്നടിഞ്ഞ പാക്കിസ്ഥാന്റെ ബാറ്റിംഗ് നിരയെ വിമര്‍ശിച്ച് റമീസ് രാജ. 400 റൺസ് നേടേണ്ട പിച്ചിലാണ് ടീം 140 റൺസിന് പുറത്തായതെന്നും തീര്‍ത്തും ദുരന്തമായിരുന്നു പാക്കിസ്ഥാന്റെ മത്സരത്തിലെ പ്രകടനമെന്നും മുന്‍ താരം അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടിന്റെ ബി ടീമിനോടാണ് ഈ ദയനീയ പരാജയം എന്നത് ഓര്‍ക്കണമെന്നും ഈ പിച്ചിൽ ബൗളര്‍മാര്‍ക്ക് പിന്തുണയായി ഒന്നുമില്ലായിരുന്നുവെന്നും പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നുവെന്നും റമീസ് രാജ വ്യക്തമാക്കി. ഇന്നിംഗ്സിന്റെ തുടക്കത്തിൽ ഒന്നോ രണ്ടോ വിക്കറ്റ് നഷ്ടമാകുന്നത് സ്വാഭാവികമാണെന്നും എന്നാൽ നാലും അഞ്ചും വിക്കറ്റ് നഷ്ടപ്പെട്ടത് ടെക്നിക്ക് ഇല്ലാത്തതിനാലാണ് സംഭവിച്ചതെന്നും റമീസ് രാജ ആരോപിച്ചു.