വിംബിൾഡൺ സെറീനയുടേത്? നവാരോയെ തകർത്തു ക്വാർട്ടർ ഫൈനലിൽ

Photo: Wimbledon
- Advertisement -

ഈ വർഷം വിംബിൾഡനിൽ സെറീന വില്യംസിനെ തോൽപ്പിക്കാൻ ആർക്ക് ആവും എന്ന ചോദ്യം എന്നത്തേയും പോലെ വീണ്ടും ഉയർന്നു കേട്ടു തുടങ്ങി. ബാർട്ടി, കെർബർ തുടങ്ങി പ്രമുഖർ ഓരോരുത്തരായി പുറത്തായി കൊണ്ടിരിക്കുന്ന ഈ വിംബിൾഡനിൽ സ്പാനിഷ് താരവും 30 സീഡുമായ കാർലോസ് സുരാസ് നവാരോയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് വീണ്ടുമൊരു വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ആദ്യമേ തന്നെ നവോരെയുടെ സർവീസ് ബ്രൈക്ക് ചെയ്ത സെറീന ആദ്യ സെറ്റ് 31 മിനിറ്റിനുള്ളിൽ 6-2 നു സ്വന്തമാക്കി. ഇതൊട് തന്നെ മത്സരത്തിന്റെ ഗതി ഏതാണ്ട് തീരുമാനിക്കപെട്ടിരുന്നു.

രണ്ടാം സെറ്റിൽ നവാരോയുടെ ആദ്യ രണ്ട് സർവീസുകളും ബ്രൈക്ക് ചെയ്ത സെറീന മത്സരത്തിൽ സമ്പൂർണ ആധിപത്യം പിടിച്ചു. എന്നാൽ സെറീനയുടെ അടുത്ത സർവീസ് ബ്രൈക്ക് ചെയ്ത നവാരോ പൊരുതാനുള്ള ചെറിയ ശ്രമം നടത്തി. എന്നാൽ ഒരിക്കൽ കൂടി നവാരോയുടെ സർവീസ് ബ്രൈക്ക് ചെയ്ത സെറീന മത്സരത്തിന്റെ സമഗ്രാധിപത്യം തിരിച്ച് പിടിച്ചു. തന്റെ മികച്ച ഫോമിൽ കളിച്ച സെറീന പലപ്പോഴും വളരെ മനോഹരമായ ഷോട്ടുകൾ പുറത്തെടുത്ത് കളം നിറഞ്ഞു. 6-2 നു മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കിയ സെറീന എതിരാളികൾക്ക് അതിശക്തമായ മുന്നറിയിപ്പ് തന്നെ നൽകിയാണ് അവസാന എട്ടിലേക്ക് മാർച്ച് ചെയ്തത്.

Advertisement