ഗോവൻ യുവതാരം റൊണാൾഡോ ഈസ്റ്റ് ബംഗാളിൽ

ഗോവൻ സ്വദേശിയായ യുവതാരം റൊണാൾഡോ ഒലിവേരയെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. ജോബി ജസ്റ്റിൻ ക്ലബ് വിട്ടതോടെ സ്ട്രൈക്കർക്കായി അന്വേഷിക്കുന്ന ഈസ്റ്റ് ബംഗാൾ അവസാനം റൊണാൾഡോയെ സ്വന്തമാക്കുകയായിരുന്നു. സാൽഗോക്കറിൽ നിന്നാണ് റൊണാൾഡോ വരുന്നത്.

കഴിഞ്ഞ സീസണിൽ ഗോവൻ ലീഗിലെ ടോപ്പ് സ്കോറർ ആയിരുന്നു റൊണാൾഡോ ഒലിവേര. സാൽഗോക്കറിന്റെ യുവ ടീമിലൂടെ വളർന്ന് വന്ന താരം കഴിഞ്ഞ AWES കപ്പിലും സാൽഗോക്കറിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു.

Previous articleവിംബിൾഡൺ സെറീനയുടേത്? നവാരോയെ തകർത്തു ക്വാർട്ടർ ഫൈനലിൽ
Next articleഅനായാസം നദാൽ, പോർച്ചുഗീസ് താരത്തെ തകർത്തു വിംബിൾഡൺ ക്വാർട്ടറിൽ