അവിസ്മരണീയം അൽകാരസ്! അനായാസ ജയവുമായി വിംബിൾഡൺ സെമിഫൈനലിൽ

Wasim Akram

കരിയറിലെ ആദ്യ വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരസ് ഗാർഫിയ. ഒന്നാം സീഡ് ആയ സ്പാനിഷ് താരം ആറാം സീഡ് ഡാനിഷ് താരം ഹോൾഗർ റൂണെയെ ഏകപക്ഷീയമായ പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തകർത്തത്. കരിയറിലെ മൂന്നാം ഗ്രാന്റ് സ്ലാം സെമിഫൈനൽ കൂടിയാണ് 20 കാരനായ താരത്തിന് ഇത്. തന്റെ മികവ് ഇന്ന് പൂർണമായും വ്യക്തമാക്കിയ അൽകാരസ് സെമിയിൽ മൂന്നാം സീഡ് മെദ്വദേവിനെ ആണ് നേരിടുക.

അൽകാരസ്

തന്റെ കൂട്ടുകാരൻ കൂടിയായ റൂണെ ആദ്യ സെറ്റിൽ അൽകാരസിന് നേരിയ വെല്ലുവിളി ഉയർത്തി. എന്നാൽ ടൈബ്രേക്കറിലേക്ക് നീണ്ട സെറ്റ് ടൈബ്രേക്കറിൽ നേടിയ അൽകാരസ് മത്സരത്തിൽ മുൻതൂക്കം കണ്ടത്തി. രണ്ടാം സെറ്റിൽ പക്ഷെ ആദ്യമായി ഡാനിഷ് താരത്തിന്റെ സർവീസ് ബ്രേക്ക് ചെയ്ത അൽകാരസ് സെറ്റ് 6-4 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിലും ബ്രേക്ക് കണ്ടത്തിയ താരം സെറ്റ് 6-4 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു സെമിഫൈനൽ ഉറപ്പിക്കുക ആയിരുന്നു.