യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ സെറീനക്ക് അന്നറ്റ് പരീക്ഷണം, ആദ്യ റൗണ്ടിൽ ജയം കണ്ടു ഒൻസ്, ഫെർണാണ്ടസ് തുടങ്ങിയവർ

Wasim Akram

Leylah Fernandez Us Open
Download the Fanport app now!
Appstore Badge
Google Play Badge 1

യു.എസ് ഓപ്പൺ ആദ്യ റൗണ്ടിൽ ജയം കണ്ട ഇതിഹാസ താരം സെറീന വില്യംസ് രണ്ടാം റൗണ്ടിൽ രണ്ടാം സീഡ് അന്നറ്റ് കോണ്ടവെയിറ്റിനെ നേരിടും. ജാക്വലിൻ ക്രിസ്റ്റിയനെ 6-3, 6-0 എന്ന നേരിട്ടുള്ള സ്കോറിന് തകർത്താണ് അന്നറ്റ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. മത്സരത്തിൽ ഒരവസരവും രണ്ടാം സീഡ് എതിരാളിക്ക് നൽകിയില്ല. അഞ്ചാം സീഡും വിംബിൾഡൺ ഫൈനലിസ്റ്റും ആയ ടുണീഷ്യൻ താരം ഒൻസ് ജെബ്യുർ അമേരിക്കൻ താരം മാഡിസണിനെ 7-5, 6-2 എന്ന സ്കോറിന് ആണ് മറികടന്നത്.

കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റ് 19 കാരിയായ കനേഡിയൻ താരവും 14 സീഡും ആയ ലെയ്ല ഫെർണാണ്ടസ് ഫ്രഞ്ച് താരം ഓഡിനെ 6-3, 6-4 എന്ന സ്കോറിന് തകർത്തു രണ്ടാം റൗണ്ടിലേക്ക് മുന്നേറി. കഴിഞ്ഞ വർഷത്തെ മാജിക് ആവർത്തിക്കാൻ ആവും യുവതാരത്തിന്റെ ശ്രമം. ഫെർണാണ്ട ഗോമസിനെ 6-0, 6-4 എന്ന സ്കോറിന് തകർത്ത മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവും 23 സീഡുമായ ബാർബറോ ക്രജികോവ, യുക്രെയ്ൻ താരം ദയാനയെ 7-6, 6-3 എന്ന സ്കോറിന് തോൽപ്പിച്ച ഇരുപതാം സീഡ് മാഡിസൺ കീയ്സ് എന്നിവരും രണ്ടാം റൗണ്ടിൽ എത്തി. അതേസമയം പത്താം സീഡ് ദാരിയയെ സീഡ് ചെയ്യാത്ത ബ്രിട്ടീഷ് താരം ഹാരിയറ്റ് ഡാർട്ട് ആദ്യ റൗണ്ടിൽ അട്ടിമറിച്ചു. 7-6, 1-6, 6-3 എന്ന സ്കോറിന് ആയിരുന്നു ബ്രിട്ടീഷ് താരത്തിന്റെ ജയം.