ഐ എസ് എൽ ഉദ്ഘാടന മത്സരം, കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈസ്റ്റ് ബംഗാളിനെ നേരിടും

20220830 142459

ഐ എസ് എല്ലിന്റെ ഈ സീസണിൽ ഉദ്ഘാടന മത്സരം തീരുമാനം ആയി. ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരവുമായാകും ലീഗ് ആരംഭിക്കുക. ഒക്ടോബർ 7ന് കൊച്ചിയിൽ വെച്ചാകും ഐ എസ് എൽ ഉദ്ഘാടനം നടക്കുക. പതിവായി കേരള ബ്ലാസ്റ്റേഴ്സ് എ ടി കെ മോഹൻ ബഗാനെ ആയിരുന്നു ഐ എസ് എൽ ഉദ്ഘാടന ദിവസം നേരിടാറ്‌. ഇത്തവണ പക്ഷെ മോഹൻ ബഗാൻ ആയിരിക്കില്ല കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. പകരം മറ്റൊരു കൊൽക്കത്തൻ ടീമായ ഈസ്റ്റ് ബംഗാൾ ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

ഈസ്റ്റ് ബംഗാളും ബ്ലാസ്റ്റേഴ്സും തമ്മിലാകും ആദ്യ മത്സരം എന്ന് IFTWC റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും രണ്ട് തവണ നേർക്കുനേർ വന്നപ്പോൾ ഒരു മത്സരം കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കുകയും ഒരു മത്സരം സമനില ആവുകയുമായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ്

ഈ ആഴ്ച ഐ എസ് എൽ ഫിക്സ്ചർ പൂർണ്ണമായും വരും. രണ്ട് വർഷത്തിനു ശേഷമാണ് ഐ എസ് എൽ കൊച്ചിയിലേക്ക് എത്തുന്നത്. അവസാന രണ്ടു വർഷവും ഐ എസ് എൽ ഗോവയിൽ ആയിരുന്നു നടന്നിരുന്നത്. രണ്ട് വർഷ.ആയി ആരാധകർ ഇല്ലാതെ ആയിരുന്നു ഐ എസ് എൽ നടന്നു വന്നിരുന്നത്. ഇത്തവണ ഉദ്ഘാടന ദിവസം തന്നെ ആരാധകർ നിറഞ്ഞ കൊച്ചി സ്റ്റേഡിയം കാണാൻ ആകും എന്ന് പ്രതീക്ഷിക്കാം. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കായുള്ള ടിക്കറ്റും ഈ ആഴ്ച അവസാനം മുതൽ ആരാധകർക്ക് വാങ്ങാൻ ആകും.