തുടർച്ചയായ പതിമൂന്നാം ജയം, ആധികാരിക ജയവുമായി സെരവ്

Wasim Akram

ഒളിമ്പിക് സ്വർണ മെഡലിനും സിൻസിനാറ്റി മാസ്റ്റേഴ്സ് കിരീടത്തിനും ശേഷം തന്റെ മികവ് യു.എസ് ഓപ്പണിലും തുടർന്ന് നാലാം സീഡ് അലക്‌സാണ്ടർ സാഷ സെരവ്. സ്പാനിഷ് താരം ആലബർട്ട് റാമോസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർക്കുക ആയിരുന്നു ജർമ്മൻ താരം. വെറും 74 മിനിറ്റുകളിൽ മത്സരം തീർത്ത സാഷ അനായാസം മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

മത്സരത്തിൽ 11 ഏസുകൾ ഉതിർത്ത സാഷ 7 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. മൂന്നു സെറ്റുകളിൽ ആയി വെറും 4 പോയിന്റുകൾ മാത്രം ആണ് സാഷ മത്സരത്തിൽ വിട്ടു നൽകിയത്. ആദ്യ സെറ്റ് 6-1 നും രണ്ടാം സെറ്റ് 6-0 നും നേടിയ സാഷ 6-3 നു മൂന്നാം സെറ്റ് നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. തന്നെ എഴുതി തള്ളണ്ട എന്ന സൂചനയാണ് താരം ടൂർണമെന്റിൽ നൽകുന്നത്.