യു.എസ് ഓപ്പണിൽ വമ്പൻ അട്ടിമറി. ഒന്നാം സീഡ് കരോലിന പ്ലിസ്കോവ യു.എസ് ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ പുറത്ത്. 32 സീഡ് ഫ്രഞ്ച് താരം കരോളിൻ ഗാർസിയ ആണ് ചെക് താരത്തെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഫ്രഞ്ച് താരം തന്റെ ജയം കണ്ടത്. ആദ്യ സെറ്റിൽ പ്ലിസ്കോവയുടെ സർവീസുകൾ ബ്രൈക്ക് ചെയ്ത ഗാർസിയ 6-1 നു സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ മത്സരത്തിലേക്ക് തിരിച്ചു വന്ന പ്ലിസ്കോവ പരാജയം ഒഴിവാക്കാൻ പരമാവധി പൊരുതി.
എന്നാൽ ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റിൽ ജയം പിടിച്ച് എടുത്ത ഗാർസിയ പ്ലിസ്കോവക്ക് ടൂർണമെന്റിന് പുറത്തേക്കുള്ള വഴി കാണിച്ചു. യു.എസ് ഓപ്പണിൽ ഇത് വരെയുള്ള ഏറ്റവും വലിയ അട്ടിമറി ആയി മാറി ഇത്. അതേസമയം 13 സീഡും അമേരിക്കൻ താരവും ആയ ആലിസൻ റിസ്കും യു.എസ് ഓപണിൽ നിന്നു പുറത്തായി. അമേരിക്കൻ താരം തന്നെയായ സീഡ് ചെയ്യാത്ത ആൻ ലി ആണ് റിസ്കിനെ അട്ടിമറിച്ചത്. മത്സരത്തിൽ എല്ലാ നിലക്കും ആധിപത്യം പുലർത്തിയ ആൻ ലി റിസ്കിനെ 6-0, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തകർത്തത്. റിസ്കിനെ 5 തവണ ബ്രൈക്ക് ചെയ്ത ആൻ നാട്ടുകാരിക്ക് മത്സരത്തിൽ ഒരവസരവും നൽകിയില്ല.