ഖത്തർ ഗോൾഡ് കപ്പിൽ കളിക്കുന്ന രണ്ടാമത്തെ ഏഷ്യൻ രാജ്യമാകും

- Advertisement -

ഗോൾഡ് കപ്പിൽ കളിക്കാനുള്ള ക്ഷണം ഖത്തർ സ്വീകരിച്ചു. അമേരിക്കൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങൾ തമ്മിൽ നടക്കുന്ന ഏറ്റവും വലിയ രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റിലേക്കാണ് ഖത്തറിന് ക്ഷണം ലഭിച്ചത്. അടുത്ത വർഷം ആണ് ഇനി ഗോൾഡ് കപ്പ് നടക്കുന്നത്. അമേരിക്കയിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ അമേരിക്കയ്ക്ക് പുറത്ത് നിന്ന് പങ്കെടുക്കുന്ന ഏക രാജ്യമാകും ഖത്തർ‌. 2022ലെ ലോകകപ്പിനായുള്ള ഒരുക്കമായാണ് ഖത്തർ ഗോൾഡ് കപ്പിനെ കാണുക.

ഏഷ്യയിൽ നിന്ന് ഇത് രണ്ടാം രാജ്യമാണ് ഗോൾഡ് കപ്പിൽ കളിക്കുന്നത്. 2002ൽ ദക്ഷിണ കൊറിയ ഗോൾഡ് കപ്പിൽ കളിച്ചിരുന്നു. അന്നും ഒരു ലോകകപ്പിന് മുന്നോടിയായാരുന്നു ഏഷ്യൻ ടീമിന് ക്ഷണം ലഭിച്ചത്. ഏഷ്യൻ കപ്പ് കിരീടം സ്വന്തമാക്കിയ ഖത്തർ കഴിഞ്ഞ വർഷം ബ്രസീലിൽ നടന്ന കോപ്പ അമേരിക്കയിലും പങ്കെടുത്തിരുന്നു.

Advertisement