ആദ്യ കടമ്പ കടന്ന് പ്രജ്നേഷ്, ഇനി രണ്ട് റൗണ്ട് കൂടി

യുഎസ് ഓപ്പണ്‍ പ്രധാന ഡ്രോയിലേക്ക് എത്തുവാനുള്ള സാധ്യതയോട് ഒരു ചുവട് അടുത്ത് ഇന്ത്യയുടെ പ്രജ്നേഷ് ഗുണ്ണേശ്വരന്‍. നേരിട്ടുള്ള ഗെയിമുകളിൽ ലോക റാങ്കിംഗിൽ 233ാം സ്ഥാനത്തുള്ള ബ്രൈഡന്‍ ഷ്നുറിനെതിരെയുള്ള വിജയത്തോടെയാണ് പ്രജ്നേഷ് ആദ്യ റൗണ്ട് കടമ്പ കടന്നത്.

സ്കോര്‍: 6-4, 7-6. നേരത്തെ പുരുഷ സിംഗിള്‍സിൽ സുമിത് നഗാൽ, രാംകുമാര്‍ രാമനാഥന്‍ എന്നിവരും വനിത സിംഗിള്‍സിൽ അങ്കിത റെയ്‍നയും ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.

Previous articleവിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയുടെ സ്കോര്‍ മറികടന്ന് ഇംഗ്ലണ്ട്
Next articleചെക്ക് അന്താരാഷ്ട്ര ഓപ്പണ്‍ കിരീടം നേടി സത്യന്‍ ജ്ഞാനശേഖരന്‍