അനായാസ ജയവുമായി രണ്ടാം റൗണ്ടിലേക്ക് മുന്നേറി ജ്യോക്കോവിച്ച്

- Advertisement -

യു.എസ് ഓപ്പണിൽ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി രണ്ടാം റൗണ്ടിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച്. സീഡ് ചെയ്യാത്ത ദാമിർ സുമുഹിറിന് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു സെർബിയൻ താരത്തിന്റെ ജയം. 2020 തിൽ ഇത് വരെ പരാജയം അറിയാത്ത താരത്തിന്റെ 24 മത്തെ ജയം ആയിരുന്നു ഇത്. മത്സരത്തിൽ ഒരു തവണ ബ്രൈക്ക് വഴങ്ങിയത് ഒഴിച്ചാൽ ജ്യോക്കോവിച്ച് മത്സരത്തിൽ മൃഗീയ ആധിപത്യം പുലർത്തി. ആദ്യ സെറ്റ് 6-1 നു നേടിയ താരം രണ്ടാം സെറ്റിൽ ആണ് ഇത്തതിരിയെങ്കിലും പോരാട്ടം നേരിട്ടത് എങ്കിലും ഈ സെറ്റ് 6-4 നു നേടി നൊവാക് മത്സരം എളുപ്പമാക്കി.

മൂന്നാം സെറ്റ് 6-1 നു സ്വന്തമാക്കിയതോടെ താരം രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി. ആർതർ ആഷെയിൽ യുവ താരങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് ആണ് നൊവാക് നൽകിയത്. അതേസമയം സീഡ് ചെയ്യാത്ത ജപ്പാൻ താരം യുചിയാമക്ക് എതിരെ കടുത്ത 5 സെറ്റ് പോരാട്ടം അതിജീവിച്ച് സ്പാനിഷ് താരവും 20 സീഡുമായ പാബ്ലോ ബുസ്റ്റ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ സെറ്റ് 6-4 നു വഴങ്ങിയ സ്പാനിഷ് താരം രണ്ടാം സെറ്റ് 6-3 നു നേടി മത്സരത്തിൽ തിരിച്ചു വന്നു. എന്നാൽ മൂന്നാം സെറ്റ് 6-1 നു നേടി ജപ്പാൻ താരം ബുസ്റ്റയെ സമ്മർദ്ദത്തിലാക്കി. എന്നാൽ നാലും അഞ്ചും സെറ്റുകൾ 6-3, 6-3 എന്ന സ്കോറിന് നേടിയ ബുസ്റ്റ മത്സരം കയ്യിലാക്കി രണ്ടാം റൗണ്ടിലേക്ക് മാർച്ച് ചെയ്തു.

Advertisement