നാലാം സെറ്റിൽ മൂക്കിന് പരിക്കേറ്റിട്ടും മൂന്നാം റൗണ്ടിലേക്ക് മുന്നേറി റാഫ നദാൽ

Wasim Akram

Screenshot 20220902 145258 01
Download the Fanport app now!
Appstore Badge
Google Play Badge 1

വീണ്ടും പോരാട്ടവീര്യം തെളിയിച്ചു റാഫ നദാൽ

യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി രണ്ടാം സീഡ് റാഫേൽ നദാൽ. നാലു സെറ്റ് പോരാട്ടത്തിൽ തന്റെ പ്രിയപ്പെട്ട എതിരാളിയായ ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിയെ ആണ് നദാൽ മറികടന്നത്. ആദ്യ സെറ്റ് 6-2 നു കൈവിട്ട ശേഷം 6-4, 6-2, 6-1 എന്ന സ്കോറിന് തുടർന്നുള്ള സെറ്റുകൾ ജയിച്ചാൽ നദാൽ മൂന്നാം റൗണ്ട് ഉറപ്പിച്ചത്. മത്സരത്തിൽ 6 ബ്രൈക്ക് വഴങ്ങിയ നദാൽ എതിരാളിയെ 9 തവണ ബ്രൈക്ക് ചെയ്തു. നാലാം സെറ്റിൽ മൂക്കിന് ഏറ്റ പരിക്ക് അതിജീവിച്ചു ആയിരുന്നു നദാൽ ജയം.

നദാൽ

നാലാം സെറ്റിൽ ഒരു ബാക് ഹാന്റ് കളിക്കാനുള്ള ശ്രമത്തിന്‌ ഇടയിൽ കയ്യിൽ നിന്ന് പോയ റാക്കറ്റ് നിലത്ത് തട്ടിയതിനു ശേഷം നദാലിന്റെ മൂക്കിൽ ഇടിക്കുകയായിരുന്നു. തുടർന്ന് വൈദ്യസഹായം തേടിയ നദാൽ മെഡിക്കൽ ടൈം ഔട്ട് എടുത്തു. ആദ്യം ലേശം തലകറക്കം തോന്നിയെങ്കിലും പിന്നീട്‌ അത് ശരിയായി എന്നും നദാൽ പിന്നീട് പറഞ്ഞു. നാലാം റൗണ്ടിൽ സെർബിയൻ താരം കെക്മനോവിചിനെ മറികടന്നു വരുന്ന ഫ്രഞ്ച് താരം റിച്ചാർഡ് ഗാസ്ഗറ്റ് ആണ് നദാലിന്റെ എതിരാളി.

അതേസമയം എട്ടാം സീഡ് പോളണ്ട് താരം ഉമ്പർട്ട് ഹുർകാഷിനെ ഇല്യ ഇവാഷ്ക നാലു സെറ്റ് പോരാട്ടത്തിൽ അട്ടിമറിച്ചു. 6-4, 4-6, 7-6, 6-3 എന്ന സ്കോറിന് ആയിരുന്നു ബെലാറസ് താരത്തിന്റെ ജയം. 2 ടൈബ്രൈക്കറുകൾ കണ്ട മത്സരത്തിൽ ഓസ്‌ട്രേലിയൻ താരം അലക്‌സി പോപിരിനെ 7-6, 7-5, 7-6 എന്ന സ്കോറിന് തോൽപ്പിച്ച 14 സീഡ് ഡീഗോ ഷ്വാർട്സ്മാൻ, സ്പാനിഷ് താരം റോബർട്ടോയെ 6-4, 4-6, 6-3, 6-2 എന്ന നാലു സെറ്റ് മത്സരത്തിൽ മറികടന്ന 19 സീഡ് ഡെന്നിസ് ഷപവലോവ്, ഓസ്‌ട്രേലിയൻ താരം ജേസൻ കുബ്‌ലറെ 7-6, 7-5, 7-6 എന്ന സ്കോറിന് തോൽപ്പിച്ച 22 സീഡ് ഫ്രാൻസസ് ടിയെഫോ എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.