പാക്കിസ്ഥാനിലേക്ക് എത്തുന്നത് കരുതുറ്റ ഇംഗ്ലണ്ട് സംഘം, ജോണി ബൈര്‍സ്റ്റോ ഇല്ല

Sports Correspondent

Moeenaliengland

പാക്കിസ്ഥാനിലേക്കുള്ള ഇംഗ്ലണ്ടിന്റെ ടി20 സക്വാഡിനെ പ്രഖ്യാപിച്ചു. ഏഴ് ടി20 മത്സരങ്ങളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. 19 അംഗ സംഘത്തിൽ പല മുന്‍ നിര താരങ്ങളും ഉണ്ട്. 5 അണ്‍ക്യാപ്ഡ് താരങ്ങളെയും ഇംഗ്ലണ്ട് സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്ഥിരം ക്യാപ്റ്റന്‍ ജോസ് ബട്‍ലര്‍ ആദ്യ ചില മത്സരങ്ങള്‍ക്ക് ശേഷം ആണ് ടീമിനൊപ്പം ചേരുക. താരത്തിന്റെ അഭാവമുള്ള മത്സരങ്ങളിൽ മോയിന്‍ അലി ടീമിനെ നയിക്കും. ജോണി ബൈര്‍സ്റ്റോ പാക്കിസ്ഥാനിലേക്കുള്ള സംഘത്തിൽ ഇല്ല. സെപ്റ്റംബര്‍ 20ന് ആണ് മത്സരങ്ങള്‍ ആരംഭിയ്ക്കുക.

ഇംഗ്ലണ്ട്: Jos Buttler (c), Moeen Ali, Harry Brook, Jordan Cox, Sam Curran, Ben Duckett, Liam Dawson, Richard Gleeson, Tom Helm, Will Jacks, Dawid Malan, Adil Rashid, Phil Salt, Olly Stone, Reece Topley, D Willey, C Woakes, Luke Wood, Mark Wood