സിലിച്ചിനെ വീഴ്‌ത്തി അവസാന പതിനാറിലേക്ക് മുന്നേറി തീം, ഫെലിക്‌സും മുന്നോട്ട്

- Advertisement -

യു.എസ് ഓപ്പണിൽ മൂന്നാം റൗണ്ടിൽ 31 സീഡ് ക്രൊയേഷ്യൻ താരമായ മാരിൻ സിലിച്ചിനെ നാലു സെറ്റ് പോരാട്ടത്തിൽ മറികടന്നു രണ്ടാം സീഡ് ഡൊമിനിക് തീം. മത്സരത്തിൽ എല്ലാ നിലക്കും മുന്നിട്ട് നിന്ന ഡാനിഷ് താരം മത്സരത്തിൽ 5 തവണയാണ് സിലിച്ചിന്റെ സർവീസ് ബ്രൈക്ക് ചെയ്തത്. അതേസമയം മൂന്നാം സെറ്റിൽ ഒരു ബ്രൈക്ക് വഴങ്ങി എന്നത് ഒഴിച്ചാൽ സർവീസ് ഗെയിമിലും താരം മികച്ച് നിന്നു. ആദ്യ രണ്ടു സെറ്റുകൾ 6-2, 6-2 എന്ന സ്കോറിന് ജയിച്ച ശേഷം മൂന്നാം സെറ്റ് 6-3 നു കൈവിട്ടു എങ്കിലും 6-3 നു നാലാം സെറ്റ് ജയിച്ച് അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ചു. തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ലക്ഷ്യമിടുന്ന തീം പതിനഞ്ചാം സീഡ് ഫെലിക്‌സിനെ ആവും നാലാം റൗണ്ടിൽ നേരിടുക.

അതേസമയം ഉജ്ജ്വലമായി മൂന്നാം റൗണ്ടിൽ കളിച്ച കനേഡിയൻ യുവതാരം ഫെലിക്‌സ് ആഗർ അലിയാസമെ നേരിട്ടുള്ള സെറ്റുകൾക്ക് സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം ക്വാരന്റീനു മേൽ ആണ് ജയം കണ്ടത്. എതിരാളിയെ 7 തവണ ബ്രൈക്ക് ചെയ്ത ഫെലിക്‌സ് 6-1, 6-0, 6-4 എന്ന സ്കോറിന് ആണ് മൂന്നാം റൗണ്ടിൽ ജയം കണ്ടത്. അവസാന പതിനാറിൽ സമാനമായ ഫോമിൽ തീമിനെ നേരിടാൻ ആവും പതിനഞ്ചാം സീഡ് ശ്രമിക്കുക. മാർട്ടൻ ഫുകോവിക്സിനെ 6-2, 6-3, 6-2 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു അമേരിക്കൻ താരം ഫ്രാൻസസ് ടിഫോയും അവസാന പതിനാറിൽ എത്തി. മൂന്നാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവ് ആണ് ടിഫോയുടെ നാലാം റൗണ്ടിലെ എതിരാളി.

Advertisement