നാലാം റൗണ്ടിലേക്ക് അനായാസം മുന്നേറി രണ്ടാം സീഡ് സോഫിയ കെനിൻ, ഏഴാം സീഡ് കീയ്സ് പുറത്ത്

- Advertisement -

യു.എസ് ഓപ്പണിൽ അവസാന പതിനാറിലേക്ക് അനായാസം മുന്നേറി രണ്ടാം സീഡ് അമേരിക്കയുടെ സോഫിയ കെനിൻ. ടുണീഷ്യൻ താരം 27 മത്തെ സീഡ് ഒൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് കെനിൻ മറികടന്നത്. 2 തവണ ബ്രൈക്ക് വഴങ്ങിയ അമേരിക്കൻ താരം 3 തവണ ബ്രൈക്ക് കണ്ടത്തുകയും ചെയ്തു. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ സ്വന്തമാക്കിയ കെനിൻ രണ്ടാം സെറ്റിൽ മത്സരത്തിൽ കുറച്ച് കൂടി ആധിപത്യം നേടുന്നത് കാണാൻ സാധിച്ചു. 6-3 നു ഈ സെറ്റ് നേടിയ താരം നാലാം റൗണ്ടിലേക്ക് അനായാസം മുന്നേറി.

അതേസമയം അമേരിക്കൻ താരവും ഏഴാം സീഡുമായ മാഡിസൺ കീയ്‌സ് യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ നിന്നു പുറത്ത് ആയി. സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം ആലീസ് കോർനെറ്റിന് എതിരായ മത്സരത്തിൽ കീയ്സ് രണ്ടാം സെറ്റിൽ പരിക്കേറ്റ് പിന്മാറുക ആയിരുന്നു. ഇരു താരങ്ങളും സർവീസ് നഷ്ടമാക്കാതിരുന്നതോടെ ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക്, 6 തവണ ലഭിച്ച ബ്രൈക്ക് പോയിന്റുകൾ മുതലാക്കാൻ കീയ്സിന് ആയില്ല. ആദ്യ സെറ്റിൽ ജയം കണ്ട ഫ്രഞ്ച് താരം രണ്ടാം സെറ്റിൽ 3-2 നു മുന്നിട്ട് നിൽക്കുമ്പോൾ ആണ് കീയ്സ് മത്സരത്തിൽ നിന്നു പരിക്കേറ്റ് പിന്മാറിയത്.

Advertisement