ബ്യൂണസ് എയ്റെസ് ചലഞ്ചര്‍ കിരീടം സ്വന്തമാക്കി സുമിത് നഗാല്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്യൂണസ് എയ്റെസ് ചലഞ്ചര്‍ സിംഗിള്‍സ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ സുമിത് നഗാല്‍. ലോക റാങ്കിംഗില്‍ 166ാം സ്ഥാനമുള്ള ഫാകുണ്ടോ ബാഗ്നിസിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് സുമിതിന്റെ കിരീടം. ഫൈനലില്‍ 6-4, 6-2 എന്ന സ്കോറിനാണ് അര്‍ജന്റീനയുടെ താരത്തിനെതിരെ സുമിത് വിജയം കരസ്ഥമാക്കിയത്. ഈ സീസണില്‍ താരത്തിന്റെ ആദ്യത്തെ എടിപി ചലഞ്ചര്‍ സിംഗിള്‍സ് കിരീടമാണിത്.

സുമിതിന്റെ കരിയറിലെ രണ്ടാമത്തെ കിരീടവുമാണ് ഇത്.