ന്യൂകാസിലിനെ നാണം കെടുത്തി വാർഡിയും സംഘവും, ലെസ്റ്റർ കുതിപ്പ് തുടരുന്നു

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയുടെ കുതിപ്പ് തുടരുന്നു. ന്യൂകാസിലിനെ എതിരില്ലാത്ത 5 ഗോളുകൾക്ക് നാണം കെടുത്തിയാണ് ലെസ്റ്റർ ജയം സ്വന്തമാക്കിയത്. ജയത്തോടെ 14 പോയിന്റുള്ള ലെസ്റ്റർ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്. 5 പോയിന്റ് മാത്രമുള്ള ന്യൂകാസിൽ 19 ആം സ്ഥാനത്താണ്.

ജാമി വാർഡി നേടിയ ഇരട്ട ഗോളുകളും ന്യൂ കാസിൽ താരം ഐസക് ഹെയ്ഡൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതുമാണ് മത്സരത്തിൽ നിർണായകമായത്. ലെസ്റ്റർ ആകെ ന്യൂ കാസിൽ ഗോളിലേക്ക് തൊടുത്ത 5 ഷോട്ടുകളും അവർക്ക് ഗോളക്കാനായി. ന്യൂകാസിൽ പക്ഷെ ഒരു ഷോട്ട് പോലും നടത്താനാവാതെ വിഷമിച്ചു. ആദ്യ പകുതിയിൽ റികർഡോ പെരേര നേടിയ ഏക ഗോളിന് ലെസ്റ്റർ മുന്നിലായിരുന്നു.

രണ്ടാം പകുതിയിൽ പത്ത് പേരുമായി കളിച്ച ന്യൂകാസിലിന് ഒരു ഘട്ടത്തിൽ പോലും ലെസ്റ്റർ ആക്രമണത്തെ തടുക്കാൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ വാർഡിയുടെ ഇരട്ട ഗോളുകൾക്ക് ഒപ്പം പോൾ ഡമ്മറ്റിന്റെ സെൽഫ് ഗോൾ കൂടെ ചേർന്നതോടെ ലെസ്റ്റർ മത്സരം ജയം ഉറപ്പിച്ചു. പിന്നീട് കളിയുടെ അവസാന മിനുട്ടിൽ എൻഡിടി അഞ്ചാം ഗോളും പൂർത്തിയാക്കി ബ്രെണ്ടൻ റോഡ്‌ജെഴ്സിന് കീഴിൽ ടീം തുടരുന്ന ഫോമിന് ചേർന്ന മത്സര ഫലം തന്നെ ഉറപ്പാക്കി.