കോബെ ചലഞ്ചര്‍ ട്രോഫി, കിരീട ജേതാക്കളായി പൂരവ് രാജ-രാംകുമാര്‍ രാമനാഥന്‍

കോബെ ചലഞ്ചര്‍ ട്രോപി ഫൈനലില്‍ ജേതാക്കളായി ഇന്ത്യയുടെപൂരവ് രാജ-രാംകുമാര്‍ രാമനാഥന്‍ സഖ്യം.നേരിട്ടുള്ള സെറ്റുകളിലാണ് ഇന്ത്യന്‍ കൂട്ടുകെട്ട് ഫൈനലില്‍ വിജയം കുറിച്ചത്. സ്വീഡന്റെ ആന്‍ഡ്രേ ഗോരാന്‍സ്സണ്‍, ഇന്തോനേഷ്യയുടെ ക്രിസ്റ്റഫര്‍ രുംഗകട് സഖ്യത്തെയാണ് ഒരു മണിക്കൂര്‍ 28 മിനുട്ട് നീണ്ട മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കി കിരീടം സ്വന്തമാക്കിയത്. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ വിജയിച്ച ഇന്ത്യന്‍ താരങ്ങള്‍ രണ്ടാം സെറ്റില്‍ വ്യക്തമായ മേധാവിത്വത്തോടെ വിജയം കുറിച്ചു.

സ്കോര്‍: 7-6, 6-3

Previous articleപ്രീമിയർ ലീഗിൽ ഇന്ന് കരുത്തർ നേർക്കുനേർ, സിറ്റി ആൻഫീൽഡിൽ
Next article“ബെംഗളൂരു എഫ് സിക്ക് ഒമ്പതു പോയന്റും ലഭിക്കേണ്ടതായിരുന്നു”