“ബെംഗളൂരു എഫ് സിക്ക് ഒമ്പതു പോയന്റും ലഭിക്കേണ്ടതായിരുന്നു”

ഐ എസ് എല്ലിൽ ഈ സീസണിൽ ഇതുവരെ ഒരി വിജയം വരെ സ്വന്തമാക്കാൻ ബെംഗളൂരു എഫ് സിക്ക് ആയില്ല എങ്കിൽ ബെംഗളൂരു എഫ് സി ഒമ്പതു പോയന്റും നേടാണ്ടതായിരുന്നു എന്ന് ബെംഗളൂരു എഫ് സി പരിശീലകൻ കാർലെസ് പറഞ്ഞു. കളിച്ച മൂന്ന് മത്സരങ്ങളുടെയും പൂർണ്ണ നിയന്ത്രണം ബെംഗളൂരു എഫ് സിക്ക് ആയിരുന്നു. വിജയിക്കാൻ കഴിയാത്തത് നിർഭാഗ്യമാണ്. സത്യത്തിൽ ഒമ്പതു പോയന്റും തങ്ങൾ അർഹിച്ചിരുന്നു. കാർലെസ് പറഞ്ഞു.

ബെംഗളൂരു എഫ് സിയുടെ ഗുണം ഈ ക്ലബിന് സ്ഥിരമായി ഒരു ശൈലി ഉണ്ട് എന്നതാണ്. ആ സിസ്റ്റത്തിൽ വളരെ കാലമായി കളിക്കുന്ന ഒരുപാട് താരങ്ങൾ ഈ ടീമിൽ ഉണ്ട്. അതുകൊണ്ട് തന്നെയാണ് ബെംഗളൂരു എഫ് സിക്ക് സ്ഥിരമായി നല്ല പ്രകടനം നടത്താൻ കഴിയുന്നത്. കാർലെസ് പറഞ്ഞത്. ഇന്ന് ലീഗിലെ ആദ്യ വിജയം തേടി ചെന്നൈയിനെ നേരിടാൻ കാത്തിരിക്കുകയാണ് ബെംഗളൂരു. ചെന്നൈയിനു എതിരായ മത്സരങ്ങൾ എപ്പോഴും കടുപ്പമുള്ളതാണെന്നും കാർലെസ് പറഞ്ഞു‌

Previous articleകോബെ ചലഞ്ചര്‍ ട്രോഫി, കിരീട ജേതാക്കളായി പൂരവ് രാജ-രാംകുമാര്‍ രാമനാഥന്‍
Next articleവൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍ സ്റ്റാര്‍ക്ക്