പ്രീമിയർ ലീഗിൽ ഇന്ന് കരുത്തർ നേർക്കുനേർ, സിറ്റി ആൻഫീൽഡിൽ

പ്രീമിയർ ലീഗിൽ ഇന്ന് കരുതന്മാരുടെ പോരാട്ടം. കിരീട പോരാട്ടത്തിൽ നിർണായകമായ മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ ലിവർപൂൾ ഇന്ന് മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിൽ ഇന്ന് ഇന്ത്യൻ സമയം രാത്രിബി10 മണിക്കാണ് കിക്കോഫ്.

നിലവിൽ ലിവർപൂളിന് 6 പോയിന്റ് പിറകിലുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് ഈ പോയിന്റ് വ്യത്യാസം കുറക്കുക എന്നത് തന്നെയാകും ലക്ഷ്യം. സിറ്റി നിരയിൽ പരിക്കേറ്റ ഗോളി എഡേഴ്സന്റെ പകരം ക്ലാഡിയോ ബ്രാവോ ആണ് ഗോളിൽ ഉണ്ടാകുക. ലിവർപൂളിന് കാര്യമായ പരിക്ക് ഭീഷണി ഇല്ല. കഴിഞ മത്സരം കളിച്ച എല്ലാവരും ഈ കളിക്കും ലഭ്യമാണ്.

സാഡിയോ മാനെ ഡൈവ് ചെയ്യുന്നു എന്ന ഗാർഡിയോളയുടെ പ്രസ്താവനയോട് ഇന്നത്തെ കളിക്ക് എല്ലാവരുടെയും ശ്രദ്ധ മാനെ എങ്ങിനെ കളിക്കുന്നു എന്നത് തന്നെയാകും. ലിവർപൂളിന് സീസണിലെ ആദ്യ ലീഗ് തോൽവി സമ്മാനിക്കാൻ ഗാർഡിയോളക്ക് സാധിക്കുമോ എന്നത് തന്നെയാകും എല്ലാവരുടെയും ശ്രദ്ധ.

Previous article“ഇന്ത്യൻ റഫറിമാരെ മെച്ചപ്പെടുത്തണം”
Next articleകോബെ ചലഞ്ചര്‍ ട്രോഫി, കിരീട ജേതാക്കളായി പൂരവ് രാജ-രാംകുമാര്‍ രാമനാഥന്‍