ജേക്കബ് ബ്ലേക്കിന്റെ കൊലപാതകം, പ്രതിഷേധവുമായി ഒസാക്ക, സെമിഫൈനൽ കളിക്കില്ല

- Advertisement -

അമേരിക്കൻ പോലീസിനാൽ കൊല്ലപ്പെട്ട ജേക്കബ് ബ്ലേക്കിന്റെ കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്തി എൻ.ബി.എ ടീമുകൾ മത്സരം ബഹിഷ്‌കരിച്ചതിനു പിറകെ വെസ്റ്റേൺ ആന്റ് സതേൺ ഓപ്പൺ സെമിഫൈനൽ മത്സരം കളിക്കില്ലെന്ന കടുത്ത തീരുമാനം എടുത്ത് ജപ്പാൻ താരം നയോമി ഒസാക്ക. എൽസി മെർട്ടൻസ് ആയിരുന്നു ഒസാക്കയുടെ സെമിഫൈനൽ എതിരാളി. ലോക് ഡോണിന് ശേഷം സമീപകാലത്ത് ആണ് ടെന്നീസ് തിരിച്ചെത്തിയത്. തന്റെ പ്രതിഷേധം വ്യക്തമായി രേഖപ്പെടുത്തിയ ഒസാക്ക കടുത്ത ഭാഷയിൽ ആണ് പോലീസ് ക്രൂരതക്ക് എതിരെ പ്രതികരിച്ചത്.

താൻ ഒരു ടെന്നീസ് താരം ആവുന്നതിനു മുമ്പ് ഒരു കറുത്ത വർഗ്ഗക്കാരിയായ സ്ത്രീ ആണെന്ന് പറഞ്ഞ ഒസാക്ക അത്തരത്തിൽ താൻ ടെന്നീസ് കളിക്കുന്നത് കാണുന്നതിനെക്കാൾ ശ്രദ്ധ ലഭിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ആണ് ലോകത്ത് നടക്കുന്നത് എന്നു വ്യക്തമാക്കി ഒസാക്ക. താൻ കളിക്കുന്നില്ല എന്നത് കൊണ്ട് പെട്ടെന്ന് ഒരു മാറ്റം ഉണ്ടാവില്ലെന്ന് അറിയാം എങ്കിലും കായിക രംഗത്ത് എങ്കിലും ഇത്തരം ഒരു സംസാരം തുടങ്ങാൻ തന്റെ പിന്മാറ്റം സഹായിക്കും എന്നു പ്രതീക്ഷിക്കുന്നത് ആയി ഒസാക്ക കൂട്ടിച്ചേർത്തു. ഒസാക്ക പിന്മാറിയതിന് പിറകെ എ. ടി. പി, ഡബ്യു.ടി. എ അമേരിക്കൻ ടെന്നീസ് അസോസിയേഷൻ എന്നിവർ സംയുക്തമായി മത്സരങ്ങൾ ഒരു ദിവസം മാറ്റി വക്കുന്നത് ആയി പ്രഖ്യാപിച്ചു. എന്നാൽ ഒസാക്ക അന്ന് കളിക്കുമോ എന്നു വ്യക്തമല്ല. അധികൃതരിൽ നിന്നു തന്നെ നേരിടുന്ന വംശീയതക്ക് എതിരെ കളിക്കളത്തിൽ നിന്നു തന്നെ വിട്ട് നിൽക്കുക എന്ന വലിയ പ്രതിഷേധത്തിലേക്ക് ആണ് കായികതാരങ്ങൾ പോകുന്നത്.

Advertisement