രണ്ടാം റൗണ്ടിൽ അനായാസ ജയവുമായി ജ്യോക്കോവിച്ചും ഒസാക്കയും

Screenshot 20210726 151801

ഒളിമ്പിക് ടെന്നീസിൽ രണ്ടാം റൗണ്ടിൽ അനായാസ ജയവുമായി ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച്. ഗോൾഡൻ സ്‌ലാം ലക്ഷ്യം വക്കുന്ന ജ്യോക്കോവിച്ച് ജർമ്മൻ താരം യാൻ ലനാർഡ് സ്ട്രഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജ്യോക്കോവിച്ച് തോൽപ്പിച്ചത്. ആദ്യ സെറ്റിൽ അവസാനം ബ്രൈക്ക് കണ്ടത്തിയ ജ്യോക്കോവിച്ച് 6-4 നു സെറ്റ് നേടിയ ശേഷം രണ്ടാം സെറ്റിൽ അനായാസം ബ്രൈക്ക് കണ്ടത്തി. തുടർന്ന് സെറ്റ് 6-3 നു നേടി സെർബിയൻ താരം നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ടു.

സ്വിസ് താരം വിക്ടോറിയ ഗൊലുബിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജപ്പാന്റെ സൂപ്പർ താരം നയോമി ഒസാക്ക തോൽപ്പിച്ചത്. 6-3, 6-2 എന്ന സ്കോറിന് ആയിരുന്നു ലോക രണ്ടാം നമ്പർ താരത്തിന്റെ ജയം. നിലവിൽ സ്വർണ മെഡൽ നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന താരം ഒസാക്കയാണ്. സ്പാനിഷ് താരം മുഗുരുസ, ഉക്രൈൻ താരം സ്വിറ്റോലിന, ചെക് താരം പ്ലിസ്കോവ എന്നിവരും രണ്ടാം റൗണ്ടിൽ ജയം കണ്ടു. അതേസമയം പോളണ്ടിന്റെ ഇഗ സ്വിയാറ്റക്, ബെലാറസ് താരം ആര്യാന സബലങ്ക എന്നിവർ രണ്ടാം റൗണ്ടിൽ പുറത്തായി.

Previous articleടി20 ലോകകപ്പ് വരെ ആഷ്‍വെല്‍ പ്രിന്‍സ് ടീമിനൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്
Next articleപ്രകടനം ആവേശകരം, വിധിയെഴുത്ത് ആശിഷിന് എതിരെ