ടി20 ലോകകപ്പ് വരെ ആഷ്‍വെല്‍ പ്രിന്‍സ് ടീമിനൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

Ashwellprince
Ashwell Prince, head coach of the Cape Town Blitz during the 2019 Mzansi Super League press conference for the Cape Town Blitz at Southern Sun Hotel in Newlands, Cape Town on 4 November 2019 © Ryan Wilkisky/BackpagePix

ബംഗ്ലാദേശ് ബാറ്റിംഗ് കൺസള്‍ട്ടന്റ് ആയ ആഷ്‍വെല്‍ പ്രിന്‍സിന്റെ കരാര്‍ പുതുക്കുവാന്‍ അദ്ദേഹം തയ്യാറാകുമെന്ന പ്രതീക്ഷയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ടി20 ലോകകപ്പ് വരെയെങ്കിലും ടീമിനൊപ്പം തുടരുമെന്നാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.

ഈ ഘട്ടത്തിൽ പുതിയ ഒരു ബാറ്റിംഗ് കോച്ചിനെ കണ്ടെത്തുക പ്രയാസകരമാണെന്നും അദ്ദേഹവുമായി ചര്‍ച്ച നടത്തി കരാര്‍ പുതുക്കുവാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ അക്രം ഖാന്‍ വ്യക്തമാക്കി.

ജൂണിലാണ് ബാറ്റിംഗ് കൺസള്‍ട്ടന്റായി പ്രിന്‍സിനെയും സ്പിന്‍ കൺസള്‍ട്ടന്റായി രംഗന ഹെരാത്തിനെയും ബംഗ്ലാദേശ് ബോര്‍ഡ് കരാറിലെത്തിച്ചത്. ഇതിൽ ഹെരാത്തിന്റെ കരാര്‍ ടി20 ലോകകപ്പ് വരെയാണ്. പ്രിന്‍സിന്റേത് സിംബാബ്‍വേ പരമ്പര വരെയും ആയിരുന്നു.

Previous articleസ്ട്രീറ്റ് സ്‌കേറ്റ് ബോർഡിൽ സ്വർണം നേടി ജപ്പാന്റെ 13 വയസ്സുകാരി, വെള്ളിയും 13 വയസ്സുകാരിക്ക്
Next articleരണ്ടാം റൗണ്ടിൽ അനായാസ ജയവുമായി ജ്യോക്കോവിച്ചും ഒസാക്കയും