ലിവർപൂൾ ഗോൾകീപ്പർ അഡ്രിയാൻ ക്ലബുമായി പുതിയ കരാർ ഒപ്പിട്ടു

20210614 212430

അഡ്രിയാൻ ലിവർപൂളിൽ തുടരും. താരം ഒരു വർഷത്തെ പുതിയ കരാറിലാണ് ഒപ്പുവെച്ചത്. 2019 ഓഗസ്റ്റിൽ ഒരു ഫ്രീ ട്രാൻസ്ഫറിൽ ആയിരുന്നു സ്പാനിഷ് കീപ്പർ ലിവർപൂളിൽ ചേർന്നത്. ഇതുവരെ ലിവർപൂളിനയി 24 മത്സരങ്ങളിൽ അഡ്രിയൻ ഗോൾ വല കാത്തിട്ടുണ്ട്. പ്രീയർ ലീഗ്, ഫിഫ ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവയും താരം ഉയർത്തി.

“ക്ലബിൽ തുടരുന്നതിൽ ഞാൻ സന്തുഷ്ടനാണ്,” എന്ന് ലിവർപൂൾ നമ്പർ 13 പറഞ്ഞു. “രണ്ട് വർഷം മുമ്പ് ഞാൻ ഒപ്പിട്ടതുമുതൽ ഞാൻ ചെയ്യുന്ന കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ് ഈ കരാർ” അഡ്രിയൻ പറഞ്ഞു. ലിവർപൂൾ തന്റെ കുടുംബമാണെന്നും ഇവിടെ തുടരാൻ തന്നെയാണ് താൻ ആഗ്രഹിച്ചിരുന്നത് എന്നും തരം പറഞ്ഞു.

34 വയസുകാരൻ കഴിഞ്ഞ സീസണിൽ ലിവർപൂളിനായി 10 മത്സരങ്ങൾ മാത്രമെ കളിച്ചിരുന്നുള്ളൂ

Previous articleഗ്രാസ് സീസൺ ജയത്തോടെ തുടങ്ങി റോജർ ഫെഡറർ
Next articleലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ക്ക് ലഭിയ്ക്കുക 1.6 മില്യൺ അമേരിക്കന്‍ ഡോളര്‍