രാംകുമാര്‍ രാമനാഥനും പുറത്ത്, ഫ്ര‍ഞ്ച് ഓപ്പൺ സിംഗിള്‍സിൽ ഇന്ത്യന്‍ സാന്നിദ്ധ്യമില്ല

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് ഓപ്പൺ യോഗ്യത റൗണ്ടിന്റെ രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന് തോൽവി. ലോക റാങ്കിംഗിൽ 595ാം സ്ഥാനത്തുള്ള ഷോൺ ക്യുനിന്‍ ആണ് നേരിട്ടുള്ള സെറ്റുകളിൽ ഇന്ത്യന്‍ താരത്തെ പരാജയപ്പെടുത്തിയത്. 6-7, 4-6 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം.

ഇതോടെ ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണിൽ ഇന്ത്യന്‍ സാന്നിദ്ധ്യം ഉണ്ടാകില്ല. നേരത്തെ സുമിത് നഗാലും യൂക്കി ബാംബ്രിയും യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ തന്നെ പരാജയപ്പെട്ടിരുന്നു.