തോറ്റാൽ കൊല്‍ക്കത്ത പുറത്ത്, ലക്നൗവിന് ലക്ഷ്യം രണ്ടാം സ്ഥാനം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ലക്നൗവും കൊല്‍ക്കത്തയും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടിയ ലക്നൗ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലക്നൗ നിരയിൽ മനന്‍ വോറയും കൊല്‍ക്കത്തയ്ക്കായി അഭിജീത് തോമറും അരങ്ങേറ്റ മത്സരത്തിനിറങ്ങുന്നു.

മൂന്ന് മാറ്റങ്ങളാണ് ലക്നൗ നിരയിലുള്ളത്. ചമീര, ബദോനി, ക്രുണാൽ എന്നിവര്‍ക്ക് പകരം മനന്‍ വോറ, എവിന്‍ ലൂയിസ്, കൃഷ്ണപ്പ ഗൗതം എന്നിവര്‍ ടീമിലേക്ക് എത്തുന്നു.

ഇന്നത്തെ മത്സരത്തിൽ പരാജയം ആണ് ഫലമെങ്കിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്താകും. ജയം ലക്നൗവിനെ രണ്ടാം സ്ഥാനത്തേക്ക് എത്തിക്കും. അതേ സമയം ജയിച്ചാൽ കൊല്‍ക്കത്തയ്ക്ക് മറ്റു മത്സരങ്ങളിലെ ഫലം അനുകൂലമായാൽ പ്ലേ ഓഫിൽ കടക്കാന്‍ സാധിച്ചേക്കും.

പോയിന്റ് പട്ടികയൽ ലക്നൗ മൂന്നാം സ്ഥാനത്തും കൊല്‍ക്കത്ത ആറാം സ്ഥാനത്തുമാണ്.

ലക്നൗ സൂപ്പര്‍ ജയന്റ്സ് : Quinton de Kock(w), KL Rahul(c), Evin Lewis, Deepak Hooda, Manan Vohra, Marcus Stoinis, Jason Holder, Krishnappa Gowtham, Mohsin Khan, Avesh Khan, Ravi Bishnoi

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: Venkatesh Iyer, Abhijeet Tomar, Shreyas Iyer(c), Nitish Rana, Sam Billings(w), Rinku Singh, Andre Russell, Sunil Narine, Umesh Yadav, Tim Southee, Varun Chakaravarthy