വനിതാ U19 യൂറോ ഗ്രൂപ്പുകൾ ആയി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വനിതാ അണ്ടർ 19 യൂറോ കപ്പിനായുള്ള ഗ്രൂപ്പുകൾ തീരുമാനം ആയി. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകൾ ആണ് മാറ്റുരക്കുന്നത്. ജൂൺ 27 മുതൽ ജൂലൈ 9 വരെ ചെക്ക് റിപ്പബ്ലിക്കിലാണ് ടൂർണമെന്റ് നടക്കുന്നത്. ഫ്രാൻസ് ആണ് നിലവിലെ ചാമ്പ്യന്മാർ. ഫ്രാൻസും ആതിഥേയരായ ചെക്ക് റിപബ്ലിക്കും ഗ്രൂപ്പ് എയിലാണ് ഉള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർ സെമി ഫൈനലിലേക്ക് മുന്നേറും.

Group A: Czech Republic (hosts), Italy, Spain, France (holders)

Group B: Sweden, Norway, England, Germany