രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി ജ്യോക്കോവിച്ച്, ബരേറ്റിനിയും ബുസ്റ്റയും രണ്ടാം റൗണ്ടിൽ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച്ച്. മികായൽ യെമറെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് ലോക ഒന്നാം നമ്പർ രണ്ടാം റൗണ്ടിൽ എത്തിയത്. മത്സരത്തിൽ 5 പോയിന്റുകൾ മാത്രം എതിരാളിക്ക് നൽകിയ ജ്യോക്കോവിച്ച് 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 9 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. ആദ്യ സെറ്റിൽ ഒരു പോയിന്റ് പോലും നൽകാതെ 6-0 നു സെറ്റ് നേടിയ ജ്യോക്കോവിച്ച് 6-2 നു രണ്ടാം സെറ്റും 6-3 നു മൂന്നാം സെറ്റും നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു.

കനേഡിയൻ താരം വാസെക് പോസ്പിസിലിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത ഏഴാം സീഡ് ഇറ്റാലിയൻ താരം മറ്റിയോ ബരേറ്റിനിയും ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 6-3, 6-1, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു ഇറ്റാലിയൻ താരത്തിന്റെ ജയം. ഓസ്‌ട്രേലിയൻ താരം ജോൺ മിൽമാനെ 6-3, 6-2, 7-5 എന്ന നേരിട്ടുള്ള സ്കോറിന് തകർത്ത സ്പാനിഷ് താരവും 17 സീഡുമായ പാബ്ലോ കരേനോ ബുസ്റ്റയും ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. യു.എസ് ഓപ്പണിൽ സെമിയിൽ എത്തിയ പ്രകടനം പാരീസിൽ ആവർത്തിക്കാൻ ആവും ബുസ്റ്റയുടെ ശ്രമം.